Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം; വിവാദത്തിൽ ഇടപെട്ട് മന്ത്രി

13 Sep 2024 17:19 IST

Shafeek cn

Share News :

തിരുവനന്തപുരം: മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഈ ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി തന്നെ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി.


വിശദമായ അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദ്ദേശിച്ചു. നിലവിലെ കെഎസ്ആർടിസി സിഎംഡിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. ജീവനക്കാരുടെ അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സിഎംഡി തന്നെയാണ് നേരത്തെ സർക്കുലർ ഇറക്കിയത്.


സിഎംഡി ഇറക്കിയ സർക്കുലറിൽ സിഎംഡിയോട് തന്നെ അന്വേഷണം നടത്താനാണ് ഇപ്പോൾ മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം ഒന്നരവർഷത്തിന് ശേഷമായിരുന്നു ഒറ്റഗഡുവായി കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തത്.

Follow us on :

More in Related News