Tue Dec 12, 2023 10:56 PM 1ST

Location  

Sign In

RSS ന് ആയുധപരേഡ് നടത്താൻ പരപ്പനങ്ങാടി നഗരസഭ സ്റ്റേഡിയം അനുവദിച്ചതിൽ പ്രതിഷേധവുമായി പരപ്പനങ്ങാടി നഗരസഭയിലെ LDF കൗൺസിലർമാർ.

13 Oct 2024 20:53 IST

Jithu Vijay

Share News :



പരപ്പനങ്ങാടി : RSS ന് ആയുധപരേഡ് നടത്താൻ പരപ്പനങ്ങാടി നഗരസഭയുടെ അവുക്കാദർക്കുട്ടി നഹ സ്മാരക സ്റ്റേഡിയം അനുവദിച്ചതിൽ പ്രതിഷേധവുമായി പരപ്പനങ്ങാടി നഗരസഭയിലെ LDF കൗൺസിലർമാർ.



ഇന്ത്യയിലെ ബഹുസ്വരത നശിപ്പിച്ച് മനുഷ്യ മനസുകളെ വിഭജിക്കാനും ന്യൂനപക്ഷ ജനവിഭാഗത്തിനെ ഉൻമൂലനം ചെയ്യാനും ആയുധ പരിശീലനം നടത്തുന്ന വർഗീയ - വിഘടന സംഘടനയായ RSSന് നഹാ സാഹിബ് സ്റ്റേഡിയ അനുവദിച്ച പരപ്പനങ്ങാടി നഗരസഭ ലീഗ് ഭരണ സമിതിയുടെ നടപടി അപലനീയമാണ്.

അംഗത്വമോ, അംഗത്വ രജിസ്റ്ററോ ഇല്ലാത്ത രഹസ്യസംഘടനാ പ്രവർത്തനം നടത്തി വർഗ്ഗീയ സംഘർഷങ്ങളുണ്ടാക്കി ഏറ്റവും അധികം ജനങ്ങളെ കൊന്നൊടുക്കിയ സംഘടനയാണ് RSS. ഗുജറാത്തും മുസ്ഫർ കലാപവുമൊക്കെ അതിന്റെ ഉദാഹരണങ്ങൾ മാത്രം.


RSS-മായി മുസ്ലീം ലീഗിന്റെ ചങ്ങാത്തം കുപ്രസിദ്ധമാണ്. പരപ്പനങ്ങാടിയിൽ നടന്ന എല്ലാ പഞ്ചായത്ത് - നഗരസഭ തെരഞ്ഞെടുപ്പുകളിലും LDFനെ തോൽപിക്കാനും ഭരണം പിടിക്കാനും ലീഗ് RSS- മായി ഉണ്ടാക്കുന്ന രഹസ്യ സഖ്യം പരസ്യമാണ്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ ഡിവിഷൻ 32ൽ ലീഗ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചതിന് പ്രത്യുപകാരമായി RSS പ്രവർത്തകന് പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് ബാങ്കിൽ ജോലി നൽകിയവരാണ് മുസ്ലീം ലീഗുകാർ. നഗരസഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമുള്ള ഈ സമയത്ത് ആ അവിശുദ്ധ ബന്ധം അരക്കിട്ടുറപ്പിക്കാനാണ് അവുക്കാദർക്കുട്ടി നഹാ സാഹിബിന്റെ നാമധേയത്തിലുള്ള സ്റ്റേഡിയം പോലും RSS ആയുധപരേഡിന് വിട്ടു നൽകിയിട്ടുളളത്. ഭരണം കച്ചവടമാക്കിയ മുസ്ലീം ലീഗ് അത് നിലനിർത്താൻ എതറ്റം വരെ തരം താഴാനും തയ്യാറാവും എന്നതാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.


മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയം പയറ്റുന്ന ലീഗിന് ഏറ്റവും പ്രധാനം അധികാരം മാത്രമാണ്. അതിന് ആരെയും കൂട്ടുപിടിക്കുന്നത് നാടിന് ദോഷം ചെയ്യും. RSSന്റെ ആയുധ പരേഡിന് നഹാ സാഹിബ്സ്റ്റേഡിയം നൽകിയ പരപ്പനങ്ങാടി നഗരസഭ ലീഗ് ഭരണ സമിതിയുടെ നടപടിയിൽ LDF കൗൺസിലർമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ നടപടിക്കെതിരെ എല്ലാ ജനാധിപത്യ-മതേതര വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പരപ്പനങ്ങാടി നഗരസഭ LDF കൗൺസിലർമാർ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.


Follow us on :

More in Related News