Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 21:02 IST
Share News :
മൂന്നാര്‍: മൂന്നാര്‍ ടൗണിനെ വീണ്ടും ഭീതിയിലാഴ്ത്തി പകല്‍സമയത്ത് വീണ്ടും കാട്ടുപോത്തിറങ്ങി. വിനോദ സഞ്ചാരികള്‍ ധാരാളമെത്തുന്ന നല്ലതണ്ണിയിലെ റ്റാറ്റ റ്റീ മ്യൂസിയത്തിന് സമീപമാണ് കാട്ടുപോത്തെത്തിയത്.
വൈകുന്നേരം മൂന്നരയോടെയായിരുന്നു മൂന്നാറില്‍ കാട്ടുപോത്തിറങ്ങിയത്. ഈ സമയം പ്രദേശത്ത് വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നു.കാട്ടുപോത്തെത്തിയതോടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ചിതറിയോടി.കാട്ടുപോത്ത് ആരെയും ആക്രമിക്കാന്‍ മുതിരാതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ സംഭവിച്ചില്ല. പിന്നീട് കാട്ടുപോത്ത് ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങി.ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ ടൗണിലും പകല്‍ കാട്ടുപോത്തിറങ്ങിയിരുന്നു.മൂന്നാറിലെ ജനറല്‍ ആശുപത്രി റോഡിലൂടെയായിരുന്നു കാട്ടുപോത്തെത്തിയത്. ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അന്നും മറ്റപകടങ്ങള്‍ സംഭവിച്ചില്ല. മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടാനക്ക് പുറമെ കാട്ടുപോത്തും പതിവ് സാന്നിധ്യമായതോടെ ആളുകളില്‍ ഭീതി വര്‍ധിച്ചിട്ടുണ്ട്. വേനല്‍ കനക്കുന്നതോടെ കാട്ടുപോത്തിന്റെയും കാട്ടാനയുടെയും ശല്യം വര്‍ധിച്ചാല്‍ കൂടുതല്‍ പ്രതിസന്ധിയാകും.
Follow us on :
More in Related News
Please select your location.