Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2024 15:08 IST
Share News :
മുക്കം: കാട്ടാനകൂട്ടങ്ങൾ നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കൽ പതിവായതോടെ കർഷകർ ദുരിതത്തിൽ. ചിപിലതോട് , മരുതിലാവ് തുടങ്ങി മലയോര പ്രദേശങ്ങളിലാണ് കാട്ടാനശല്യംഅതിരൂക്ഷമായിരിക്കുന്നത്. തെങ്ങ്, കൊക്കോ, ജാതി, വാഴ കുരുമുളക്, റബർ , കവുങ്ങ് തുടങ്ങി ഒട്ടേറെ കൃഷികളാണ് ആനയിറങ്ങി നശിപ്പിക്കുന്നത്.
വന വകുപ്പിൽ പരാതിപ്പെട്ടിട്ടും നടപടികൾ സ്വീകരിക്കുന്നില്ല കർഷകരുടെ വ്യാപകമായ ആക്ഷേപം . കഴിഞ്ഞ ദിവസം ജോസ് എളുപ്പങ്കിൽ, സണ്ണി പുള്ളാഞ്ചേരി, ബെന്നി പനക്കൽ, ദേവസ്യകുളത്തിങ്കൽ, മുഹമ്മദാലി തൊന്തിയിൽ , വിൽസൺ പാലതടത്തിൽ, ജോസഫ് കൊച്ചുപുരക്കൽ, റസാഖ് മലയ പറമ്പിൽ,പീറ്റർ അരങ്ങാണി പുത്തൻ പുരയിൽ എന്നിവരുടെ വിവിധ കൃഷികളാണ് വ്യാപകമായി ആനകൾ നശിപ്പിച്ചത്. കോടഞ്ചേരി നൂറാം തോട്, തുഷാരഗിരി , മുണ്ടൂർ കണ്ടപ്പഞ്ചാൽ, ജീരകപ്പാറ, മഞ്ഞു മല, മുത്തപ്പൻപ്പുഴ തുടങ്ങിയ ഭാഗങ്ങളിലും കാട്ടാന കൂട്ടങ്ങളുടെ വിളയാട്ടം കർഷകർ വലയുകയാണ്. ചിപ്പില തോട് , മരുതിലാവിൽ എന്നീ പ്രദേശങ്ങളിൽ ഇരുളിൻ്റെ മറവിൽ കാട്ടാനകളുടെ വരവ് കർഷകരടക്കം ജനങ്ങളുടെ ജീവന് പോലും ഭീഷണിയാണ്. സോളാർ ഫെൻസിംങ്ങ് ,മറ്റു പ്രകൃതി തത്വമാർഗ്ഗങ്ങൾ ഉപയോഗിച്ച് കൃഷിയെയും കർഷകർക്കും സംരക്ഷണ സംവിധാനമാക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായിരിക്കയാണ്. കോടഞ്ചേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് 'രാജേഷ് ജോസഫ്,കോടഞ്ചോരി പഞ്ചായത്ത് പ്രസിഡണ്ട് ' അലക്സ് തോമസ്സ്, ഐ എൻ ടി യൂസി തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ടോമി ഇല്ലി മൂട്ടിൽ എന്നിവർ മലയോരത്തെ കർഷകരെയും കൃഷിയെ സംരക്ഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രസ്താവനയിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.
ചിത്രം: ചിപ്പില തോടിൽ കാട്ടാനകൾ കൃഷിനശിപ്പിച്ച നിലയിൽ.
Follow us on :
Tags:
More in Related News
Please select your location.