Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂളുകളിൽ കുട്ടികളുടെ മുന്നിൽ വെച്ച് അധ്യാപകർ നടത്തുന്ന ഭക്ഷണ പാർട്ടികൾ ഒഴിവാക്കണമെന്ന് ബാലവകാശ കമ്മീഷൻ ഉത്തരവ്

22 Apr 2025 22:19 IST

Jithu Vijay

Share News :

മലപ്പുറം : പ്രവർത്തി ദിവസങ്ങളിൽ കുട്ടികളുടെ മുന്നിൽ വെച്ച് അധ്യാപകർ നടത്തുന്ന ഭക്ഷണ പാർട്ടികൾ ഒഴിവാക്കണമെന്ന് ബാലവകാശ കമ്മീഷൻ ഉത്തരവ്. 2005ലെ ആക്ടിലെ 15ാം വകുപ്പുപ്രകാരമാണ് ഉത്തരവ്.


അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തുന്ന പാർട്ടികള്‍, സദ്യകള്‍ എന്നിവ കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നതിനു മുമ്പോ

അല്ലെങ്കില്‍ കുട്ടികള്‍ പോയശേഷമോ സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഇത് സാധിക്കുന്നില്ലെങ്കില്‍ പ്രവൃത്തിദിനമല്ലാത്ത അവധിദിവസങ്ങളില്‍ നടത്താം. ഈ നിർദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നല്‍കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.


ഭക്ഷണത്തിന്‍റെ ഗന്ധം കുട്ടികള്‍ക്ക് കിട്ടുമ്പോൾ സ്വാഭാവികമായും അത് രുചിക്കാനുള്ള ആഗ്രഹം അവരിലുണ്ടാകുകയും കിട്ടാത്തപ്പോള്‍ വിഷമമുണ്ടാക്കുകയും ചെയ്യും.

ദരിദ്രവിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കും ഇത്തരം ഭക്ഷണം കിട്ടാത്ത കുട്ടികള്‍ക്കും അതേറെ പ്രയാസമാവും. അതിനാല്‍ ഇത്തരം നടപടികള്‍ സാമൂഹിക പങ്കാളിത്ത അവകാശങ്ങളുടെ ലംഘനമാണെന്നും ഉത്തരവില്‍ പറഞ്ഞു. റിട്ടയേഡ് അധ്യാപകനായ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇ.സി. നാസിർ നല്‍കിയ പരാതിയിലാണ് കമീഷന്‍റെ ഇടപെടല്‍.




Follow us on :

More in Related News