Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2025 10:34 IST
Share News :
മലപ്പുറം : രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേയായ സ്വച്ഛ് സര്‍വേക്ഷണ്‍ 2024ല്‍ മികച്ച പ്രകടനം നടത്തിയ ജില്ലയിലെ നഗരസഭകളെ ജില്ലാ ശുചിത്വമിഷനുവേണ്ടി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ആദരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
രാജ്യത്തെ 4589 നഗരസഭകള്‍ പങ്കെടുത്ത സ്വച്ഛ് സര്‍വേക്ഷനില്‍ ജില്ലയിലെ ഏഴ് നഗരസഭകള്‍ ദേശീയ റാങ്കിങ്ങില്‍ ആദ്യ 500 നുള്ളില്‍ ഇടം പിടിച്ചു. മറ്റ് അഞ്ച് നഗരസഭകള്‍ 1200 റാങ്കിനകത്തും സ്ഥാനം കരസ്ഥമാക്കിയതോടെ ജില്ലയിലെ കൃത്യമായ മാലിന്യ സംസ്‌കരണത്തിന്റെ മുന്നേറ്റമാണ് പ്രകടമായത്. രാജ്യാന്തര തലത്തില്‍ 248ാം റാങ്ക് നേടി കോട്ടക്കല്‍ നഗരസഭ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 303ാം റാങ്ക് നേടി തിരൂര്‍ നഗരസഭ രണ്ടും 305ാം റാങ്ക് നേടി പരപ്പനങ്ങാടി മൂന്നും സ്ഥാനങ്ങള്‍ നേടി.
ജില്ലയുടെ ചരിത്രത്തിലാദ്യമായി പത്തുനഗരസഭകള്‍ ഒ.ഡി.എഫ് പ്ലസ് പദവി നേടുകയും ഒരു നഗരസഭ ഗാര്‍ബേജ് ഫ്രീ സിറ്റി നക്ഷത്ര പദവി 1-സ്റ്റാര്‍ റേറ്റിങ്ങും കൈവരിച്ചു. കൂടാതെ രണ്ട് നഗരസഭകള്‍ ഒ.ഡി.എഫ് പ്ലസ് പദവിയും നേടി. പി.എം.ആര്‍ ഗ്രാന്‍ഡ് ഡെയ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച മുന്നേറ്റം കൈവരിച്ച എല്ലാ നഗരസഭകളെയും ഇതിന് നേതൃത്വം നല്‍കിയ ശുചിത്വ മിഷന്‍ യങ് പ്രൊഫഷണലുകളെയും മാലിന്യ സംസ്‌കരണ പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും ആദരിച്ചു.
തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിലവിലെ റാങ്കിനേക്കാള്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ എല്ലാ നഗരസഭകളില്‍ നിന്നും ആത്മാര്‍ത്ഥമായ പരിശ്രമം ആവശ്യമാണെന്നും ഇതിനാവശ്യമായ എല്ലാ പിന്തുണയും ജില്ലാ ശുചിത്വമിഷന്‍ നല്‍കുമെന്നും ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. ആതിര പറഞ്ഞു. തുടര്‍ന്ന് നഗരസഭകളുടെ മാലിന്യ സംസ്‌കരണ പ്രൊജക്ട് അവലോകനയോഗവും നടന്നു. വളാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍, തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിതാ ഷഹീര്‍, മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, ജില്ലയിലെ നഗരസഭകളില്‍ നിന്നുള്ള പ്രതിനിധികള്‍, ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫിസര്‍ കെ. സിറാജുദ്ദീന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ലിയു.എം),ആര്‍.ജി രാഗി, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) അമല്‍ പ്രസാദ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് കെ. വിനീത് ശുചിത്വമിഷന്‍ യങ് പ്രൊഫഷണല്‍സ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.