Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 21:44 IST
Share News :
കടുത്തുരുത്തി : വിമുക്തഭട സമൂഹത്തിന്റെ ക്ഷേമത്തിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും,അവ നേടിയെടുക്കുന്നതിനും, വിമുക്തഭട കുടുംബങ്ങളെ സഹായിക്കുകയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വർക്കും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുകയും രാജ്യസ്നേഹവും ദേശീയതയും ഉദ്ദീപിപ്പിക്കുന്നതിനും, മതേതരത്വം നിലനിർത്തുന്നതിനും പൊതുജനസമക്ഷം രാജ്യത്തിന്റെ ഏകത്വവും അഖണ്ഡയും നിലനിർത്തുന്നതും ഉതകുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കടുത്തുരുത്തി യൂണിറ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് സംഘടനയുടെ കോട്ടയം ജില്ല ട്രഷറർ മാണി ചെറിയാൻ പറഞ്ഞു......
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കടുത്ത യൂണിറ്റിന്റെ പതിമൂന്നാമത് വാർഷിക സമ്മേളനവും കുടുംബ സംഗമവും കടുത്തുരുത്തി വിമുക്തഭട ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 9. 30ന് പതാക ഉയർത്തിയതിനു ശേഷം, കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കടുത്തുരുത്തിയൂണിറ്റ് പ്രസിഡണ്ട് സാബു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡണ്ട് സികെ വിക്രമൻ സ്വാഗതം പറഞ്ഞു.... ടി വി വർക്കി, അന്നമ്മ സിറിയക്ക് എന്നിവർ റിപ്പോർട്ടും കണക്കും വായിച്ച് അവതരിപ്പിച്ചു.
എ എം നിയാസ് മുഖ്യപ്രഭാഷണവും എ എൻ സുധാകരൻ ഗാന്ധിദിന സന്ദേശവും നൽകി, തോമസ് മാത്യു എം, മഹിളാ വിങ്ങ് സംസ്ഥാന പ്രസിഡണ്ട് ജോളി ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർ ടോമി നിരപ്പേൽ, സംഘടനയുടെ, മറ്റു ജില്ലാ താലൂക്ക് യൂണിറ്റ്, നേതാക്കളും ആശംസകൾഅർപ്പിച്ചു സംസാരിച്ചു.തുടർന്ന് കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും, സമ്മാന വിതരണവും സ്നേഹവിരുന്നും നടന്നു.
Follow us on :
Tags:
More in Related News
Please select your location.