Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 21:05 IST
Share News :
കടുത്തുരുത്തി: ചാഴികാടൻ സാർ ഞങ്ങൾക്ക് അപ്പനാണ്, സഹോദരനാണ്. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് സ്വീകരണം നൽകാൻ കാഞ്ഞിരത്താനത്തും കുറുപ്പന്തറയിലും കാത്തുനിന്ന നൂറുകണക്കിനാളുകൾക്കൊപ്പം നിന്ന ഷൈബി എല്ലാവരോടും ആവർത്തിച്ചു പറഞ്ഞ വാക്കുകളാണിത്. മാതാപിതാക്കളെ കോവിഡ് കവർന്നെടുത്തതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന കുറുപ്പന്തറ കൊച്ചുപറമ്പിൽ കുടുംബത്തിലെ എല്ലാവരും തോമസ് ചാഴികാടനെന്ന മനുഷ്യസ്‌നേഹിയെ കാണുന്നത് അപ്പനെപ്പോലെയാണ്.
അപ്പനേയും അമ്മയേയും നഷ്ടപ്പെട്ട നാല് പെൺമക്കൾക്ക് സംരക്ഷണത്തിന്റെ അടയാളമായി മനോഹരമായ ഭവനം സമ്മാനിച്ച ചാഴികാടനിന്ന് കൊച്ചുപറമ്പിൽ കുടുംബത്തിലെ ഒരംഗം പോലെയാണ്. 11 ദിനങ്ങളുടെ ഇടവേളയിലാണ് കൊച്ചുപറമ്പിൽ ബാബുവും ഭാര്യയും കോവിഡ് ബാധിച്ച് മരണപ്പെട്ടത്. തുടർന്ന് അനാഥരായ നാല് പെൺമക്കളും ബാബുവിന്റെ സഹോദരി ഷൈബിയും എന്തുചെയ്യുമെന്നറിയാത്ത അവസ്ഥിയിലായിരുന്നു. അകാലത്തിൽ പൊലിഞ്ഞ ബാബു ചാഴികാടന്റെ സ്മരണാർത്ഥമുള്ള ബാബു ചാഴികാടൻ ഫൗണ്ടേഷൻ ഈ കുടുംബത്തിന് അടച്ചുറപ്പുള്ള ഇരുനില ഭവനം പണിതീർത്ത് നൽകുകയായിരുന്നു.
അകാലത്തിൽ നഷ്ടമായ രണ്ട് ബാബുമാരുടേയും ഓർമ്മകളെ ചേർത്ത്‌നിറുത്തി ആശ്വാസം സമ്മാനിച്ച തോമസ് ചാഴികാടൻ സ്ഥാനാർത്ഥിയായതോടെ കൊച്ചുപറമ്പിൽ ബാബുവിന്റെ കുടുംബത്തിന് ഒറ്റ ആഗ്രഹവും പ്രാർത്ഥനയുമേയുള്ളൂ. തോമസ് ചാഴികാടൻ വൻഭൂരിപിക്ഷത്തോടെ വിജയിച്ച് വീണ്ടും സാധാരണക്കാർക്ക് ആശ്വാസമാകണമെന്നുമാത്രം. ഷൈബി കാഞ്ഞിരത്താനത്തും കുറുപ്പന്തറയിലും സ്വീകരണത്തിനെത്തിയെന്നതിനൊപ്പം അടുപ്പമുള്ളവരോടൊക്കെ ചാഴികാടനായി വോട്ടും തേടുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.