Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2026 15:49 IST
Share News :
തിരൂർ : മലപ്പുറം തിരൂർ ചെമ്പിക്കലിൽ
മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. പലചരക്ക് കടയിലെ സാധനങ്ങളുമായി ബന്ധപ്പെട്ട ലോറിയാണ് ബ്രേക്ക് നഷ്ട്ടമായി മറിഞ്ഞത്. ലോറി പൂർണ്ണമായും വെള്ളക്കെട്ടിൽ താഴ്ന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ലോറി ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ലോറിയിൽ കുടുങ്ങി കിടക്കുന്ന വ്യക്തിക്ക് വേണ്ടിയുള്ള
രക്ഷാ പ്രവർത്തനം ആരംഭിച്ചു.
ക്രെയിൻ അടക്കമുള്ള സംവിധാനം എത്തിച്ചുള്ള രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. രണ്ട് മണിക്കൂറോളമായി അദ്ദേഹം ലോറിയിൽ കുടുങ്ങി കിടക്കുന്നത്. തിരൂർ ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചു എങ്കിലും താഴ്ച്ചയുള്ള വെള്ളകെട്ടിലേക്ക് ലോറി താഴ്ന്നു പോയതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാവുകയിരുന്നു.
സുരക്ഷ വേലി ഇല്ലാത്തത് അപകടത്തിന് കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. 65 അടിയോളം താഴ്ച്ച ഉണ്ടാവും ക്വാറിയിലെ വെള്ളകെട്ടിന്ന് എന്നാണ് നാട്ടുകാർ പറയുന്നത്. അതേ സമയം രക്ഷപവർത്തനത്തിന് ഇറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക് പറ്റിയതായി റിപ്പോർട്ട് ഉണ്ട്.
മുസ്തഫ എന്ന വ്യക്തായിയാണ് ലോറിയിൽ കുടുങ്ങി കിടക്കുന്നത് എന്ന് സ്ഥീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. ലോറി ഡ്രൈവർ ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളും സ്കൂബാ ടീം അടക്കം രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്
Follow us on :
Tags:
More in Related News
Please select your location.