Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയ്‌ഡഡ്‌ സ്ഥാപനങ്ങളിലെ ശമ്പള ബില്ലിൽ കൌണ്ടർ സൈൻ വേണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും,എയ്ഡഡ് സ്കൂൾ ജീവനക്കാരോടും സ്ഥാപനങ്ങളോടുമുള്ള സർക്കാരിന്റെയും ധനവകുപ്പിന്റെയും നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ചും പ്രധാന അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷന്റെയും,അനധ്യാപക സംഘടനയായ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

കെ.പി.പി.എച്ച് എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എഫ്.റോബിൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.കെ.എ.എസ്.എൻ.ടി.എസ്.എ സംസ്ഥാന പ്രസിഡന്റ് എൻ.വി.മധു അധ്യക്ഷത വഹിച്ചു

മുഖം മാറുന്ന ചാവക്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം ഒക്ടോബര്‍ 5-ന് മുഖ്യമന്ത്രി നിർവഹിക്കും

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3 കോടി രൂപയുടെ പുതിയ സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിക്കുന്നത്.കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1 കോടി രൂപയുടെയും,വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി വിഹിതം ഉപയോഗിച്ച് 1 കോടി രൂപയുടെയും,കെട്ടിടം കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിച്ചിരുന്നു. 2021-22 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യുന്നത്

ലാബ് ടെക്നീഷ്യൻ, ഫാർമസി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾക്ക് സ്കോളർഷിപ്പ്b

കൊട്ടപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ രംഗത്ത പ്രമുഖ നാമമായ EDU WIN - വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് സ്കോളർഷിപ്പോടെ പഠനത്തിന് അവസരം ഒരുക്കുന്നു. പുളിക്കല്‍, ചെറുകാവ്, പള്ളിക്കല്‍, കൊണ്ടോട്ടി, മൊറയൂര്‍, മുനിസിപ്പാലിറ്റി / പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അർഹത. HOSPITAL ADMINISTRATION, ASSISTANT NURSING, DIPLOMA IN LAB TECHNICIAN, DIPLOMA IN PHARMACY എന്നീ കോഴ്‌സുകള്‍ക്ക് സ്കോളർഷിപ്പ് സൗകര്യമുണ്ട്. ഒരു വാര്‍ഡില്‍ നിന്നും 5 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നതാണ്. 2 വര്‍ഷം ആണ് കോഴ്‌സിന്റെ കാലാവധി. ജൂണ്‍ 5 ന് മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847 404 087 | 9809 233 302