Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ.സുകുമാർ അഴീക്കോട്‌ തത്ത്വമസി ഗദ്യ കവിതാ പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്.

22 Apr 2024 14:19 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : ഡോ.സുകുമാർ അഴീക്കോട്‌ തത്ത്വമസി ഗദ്യ കവിതാ പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന് ലഭിച്ചു. 'ഒരു സുഗന്ധം വാലാട്ടുന്നു' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം.

പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.



മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത് 

അരിയല്ലൂർ സ്വദേശിയായ ശ്രീജിത്ത് 

ആനുകാലികങ്ങളിൽ എഴുതുകയും വരയ്ക്കുകയും ചെയ്യുന്നു. എഴുത്തുകാരൻ,

പ്രഭാഷകൻ, ചിത്രകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ദൃശ്യ-ശ്രാവ്യ-നവ മാദ്ധ്യമങ്ങളിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്. 'നമ്മുടെ മുറ്റം' ലിറ്റിൽ മാഗസിന്റെ എഡിറ്ററാണ്. പുസ്തക പ്രസാധന, വിതരണം സംരംഭമായ 

ഫ്രീഡം ബുക്സിൽ ജോലി ചെയ്യുന്നു.


സെക്കിൾ ചവിട്ടുന്ന പെൺകുട്ടി, സെക്കൻഡ് ഷോ, പല കാല കവിതകൾ,

മാസാമാറിച്ചെടിയുടെ ഇലകൾ, എർളാടൻ,

സീറോ ബൾബ്‌, ഒരു സുഗന്ധം വാലാട്ടുന്നു

എന്നീ കവിതാ സമാഹാരങ്ങളും, സമദ് ഏലപ്പ ഇ൦ഗ്‌ളീഷിലേക്ക് മൊഴിമാറ്റിയ

'വൺ ഹൺഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂർ' എന്ന കാവ്യ സമാഹാരവും പ്രസിദ്ധീകരിട്ടുണ്ട്.

'അവതാരം' എന്ന സ്വന്തം കവിതയെ ആധാരമാക്കിയുള്ള ഹ്രസ്വചിത്രത്തിന്റെ തിരക്കഥാ രചനയും നിർവഹിച്ചു.

എഴുത്തുകാരുടേയും, വായനക്കാരുടേയും

കൂട്ടായ്മയായ പലർമ സാംസ്കാരിക വേദിയുടെ സംസ്ഥാന സെക്രട്ടറിയാണ്.


ആശാൻ പുരസ്കാരം, വൈലോപ്പിള്ളി പുരസ്‌കാരം, മഹാകവി പാലാ പുരസ്‌കാരം,

പ്രഥമ കേരള സാഹിത്യ പുരസ്‌കാരം,

സഹൃദയവേദി പി.ടി ലാസർ സ്മാരക കവിതാ പുരസ്കാരം, കെ.പി കായലാട് സ്മാരക കവിതാ പുരസ്‌കാരം,

അബ്ദു റഹ്മാൻ പുറ്റെക്കാട് സ്മാരക പുരസ്‌കാരം, ഒ.വി വിജയൻ സ്മാരക സമിതിയുടെ ഖസാക്കിന്റെ ഇതിഹാസം 

സുവർണ്ണ ജൂബിലി കവിതാ പുരസ്‌കാരം 

തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് മുൻപ് അർഹനായിട്ടുണ്ട്. കവിതാ രചനാ,

പാരായണ മത്സരങ്ങളുടെ

സംസ്ഥാന തല വിധികർത്താവായും

പരിശീലകനായും പോവുന്നു.

Follow us on :

More in Related News