Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരസഭ ഉറവിട ജൈവമാലിന്യ സംസ്കരണ ഉപാധിയായ ബൊക്കാഷി ബക്കറ്റിന്റെ വിതരണം നടത്തി.

15 Jun 2024 15:57 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരസഭ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട ജൈവമാലിന്യ സംസ്കരണ ഉപാധിയായ ബൊക്കാഷി ബക്കറ്റിന്റെ വിതരണം നടത്തി.

ഗാർഹിക ജൈവ മാലിന്യ സംസ്കരണ സംവിധാനമായ ബോക്കാഷി ബക്കറ്റുകൾ ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അടുക്കള മാലിന്യം ജൈവവളമാക്കി മാറ്റുന്നു. അടുക്കള മാലിന്യത്തെ ബൊക്കാഷിയിലൂടെ വളമാക്കി മാറ്റുമ്പോള്‍ ഒരു തരത്തിലുള്ള ദുര്‍ഗ്ഗന്ധമോ പുഴുക്കളോ ഉണ്ടാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വീടിനകത്തു തന്നെ സൂക്ഷിക്കാന്‍ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. വായു കടക്കാത്ത രീതിയിലാണ് ബൊക്കാഷി ബക്കറ്റിന്റെ രൂപകല്‍പ്പന. 1479298 അടങ്കൽ തുക വരുന്ന പദ്ധതിയുടെ ആദ്യഘട്ടമായി 60 പേർക്കാണ് ബോക്കാഷി ബക്കറ്റ് വിതരണം ചെയ്തത്.

നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്

വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അയ്യപ്പൻ കൗൺസിലർമാരായ അശോകൻ വെള്ളവേലി, ബിജിമോൾ, ബി. രാജശേഖരൻ, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ക്ലീൻ സിറ്റി മാനേജർ അജിത്ത് വി. പി തുടങ്ങിയവർ പ്രസംഗിച്ചു

Follow us on :

More in Related News