Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2024 15:03 IST
Share News :
കൊണ്ടോട്ടി: കൊണ്ടോട്ടിയുടെ സാംസ്‌കാരിക വാണിജ്യ പൈതൃകത്തെ ഉണര്‍ത്തുന്നതിനായി 'കൊണ്ടോട്ടി വരവ്' സാംസ്‌കാരികോത്സവം മേയ് മൂന്ന് മുതല്‍ 19 വരെ നടക്കും. മേയ് നാലിന് സംസ്ഥാന സ്‌പോര്‍ട്‌സ് വഖഫ് ഹജജ് കാര്യമന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കൊണ്ടോട്ടി നഗരസഭയും ജെസിഐ, റോട്ടറി ക്ലബ്, ലയൺസ് ക്ലബ്, വ്യാപാരികള്‍, മറ്റ് സാമൂഹ്യ,സാംസ്‌കാരിക സംഘടനകള്‍, മോയിൻ കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി തുടങ്ങിയവര്‍ ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എജ്യുഫെസ്റ്റ്, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍, കാര്‍ഷിക മേളകള്‍, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ കൊണ്ടോട്ടി വരവിന്റെ ഭാഗമായി നടക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന മെഗാ ഇവന്റുകളും റിയാലിറ്റി ഷോകളും നടക്കും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കാണുകയും ആസ്വദിക്കുകയും പഠനാത്മകമായി കാണുകയും ചെയ്യാവുന്ന പരിപാടികളാണ് കൊണ്ടോട്ടി വരവിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
മെയ് 9,10 ബിസിനസ് എക്സ്പോ, 11 ന് ഓട്ടോ ഷോ, 12, 13 എഡ്യു ഫെസ്റ്റ്,
14, 15,16 - കാർഷികമേള
1 7, 18, 19 തീയതികളിൽ
ഫുഡ് ഫെസ്റ്റ് തുടങ്ങിയവ നടക്കും
മേയ് 3 ന് ഡിജെ വിത്ത് കൊണ്ടാട്ടി ബാപ്പുട്ടിയും,
5 ന് മാപ്പിളപ്പാട്ട് ഗായിക രഹന നയിക്കുന്ന ഗാനമേളയും ഏഴിന് ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക് നൈറ്റ്, 9 ന് അഖ്ബർ ഖാനും സംഘവും അവതരിപ്പിക്കുന്ന ഖവാലി, 11 ന് റാസാ ബീഗം അവതരിപ്പിക്കുന്ന ഗസൽ, 12ന് കണ്ണൂർ ഷരീഫ് നയിക്കുന്ന ഗാനമേള, 14 ന് യുംന അജിൻ ഗാനവിരുന്ന്, 17 ന് നവാസ് കാസർകോഡ് ഗാന വിരുന്ന് എന്നിവ അരങ്ങേറും. കൂടാതെ
വിവിധ ദിവസങ്ങളിലായി കൊണ്ടോട്ടിയിലെ പ്രാദേശിക കലാകാരൻമാരുടെ ഗാനമേളയും കലാപരിപാടികളും നടക്കും. അമ്യൂസ്‌മെന്റ് പാര്‍ക്ക്, കിഡ് ആന്റ് പെറ്റ് ഷോ, ഡിജെ നൈറ്റ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
കൊണ്ടോട്ടി നേര്‍ച്ചയുടെ ഓര്‍മ്മകളിലേക്ക് നഗരത്തെ വീണ്ടും ആനയിക്കുന്നതിനായി സാംസ്‌കാരിക ഘോഷയാത്രയും വിവിധ ദേശങ്ങളില്‍നിന്നുളള വരവുകളും സംഘടിപ്പിക്കും. നാലിന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ദേശത്തിന്റെ കലാ, സാംസ്‌കാരിക പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയായി മാറും. കലാ, സാംസ്‌കാരിക സംഘടനകളും കുടുംബശ്രീ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും നേതൃത്വം നല്‍കുന്ന സാംസ്‌കാരിക ഘോഷയാത്ര വൈദ്യര്‍ അക്കാദമിയില്‍നിന്ന് വൈകുന്നേരം നാലിന് തുടങ്ങും. 19ന് കൊണ്ടോട്ടി നേര്‍ച്ചയുടെ തട്ടാന്‍ പെട്ടി വരവിന് സമാനമായ വരവോടെയാണ് സമാപനം. വിവിധ പരിപാടികളുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ടി.വി ഇബ്രാഹിം എം എൽ എ, മുൻസിപ്പൽ ചെയർപേഴ്സൺ
സി.ടി ഫാത്തിമ സുഹറാബി, വൈസ് ചെയർമാൻ
അഷ്റഫ് മടാൻ, എ .മൊയ്തീൻ അലി
( വികസന കാര്യ ചെയർമാൻ),
പി.അബ്ദുറഹിമാൻ (ഇണ്ണി) (വരവ് കൺവീനർ),
സാദിഖ് പി ഇ (പ്രസിഡൻ്റ്, ജെസിഐ ),
മുസ്തഫ ഗെഡക്സോ ( വരവ് ഡയറക്ടർ ),
സലാം തറമ്മൽ ( വരവ് ഡയറക്ടർ),
അബു തംരീക് (പ്രോംഗ്രാം കോ-ഓർഡിനേറ്റർ),
നവേദ് അലി (ട്രഷറർ),
ഡോ.അബ്ദുസ്ലലാം സൽമാനി, മുസ്തഫ പുലാശ്ശേരി തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.