Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 09:58 IST
Share News :
കൊല്ലം: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംസ്ഥാന ഹരിത കേരള മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'പച്ചത്തുരുത്ത് -2024 'ന്റെ ജില്ലാതല ഉദ്ഘാടനം ബഹു.കേരള മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി നിർവഹിച്ചു. .ചാത്തന്നൂർ എംഎൽഎ.ശ്രീ ജി എസ് ജയലാൽ അധ്യക്ഷത വഹിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ രണ്ടര ഏക്കറിലായിയാണ് പച്ചത്തുരുത്തിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനതലത്തിൽ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിൽ പ്രവർത്തനം ഏറ്റെടുത്തു നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം കെ ശ്രീകുമാർ, വൈസ് പ്രസിഡന്റ് നിർമ്മല വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റന്മാരായ അമ്മിണിയമ്മ,എസ്. കെ ചന്ദ്രകുമാർ, ടി.ആർ സജിലാ,എൻ. ശാന്തിനി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. ആശാദേവി,പ്രജി ശശിധരൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അംഗങ്ങളായ എൻ.ശർമ്മ ശകുന്തള.സി, സനിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ സദാനന്ദൻ പിള്ള, ശ്രീലാൽ ചിറയത്ത്, എ. ദസ്തക്കീർ,ആശ ടീച്ചർ,സരിത പ്രതാപ്,രോഹിണി എസ്.ആർ,സിനി അജയൻ,ബിന്ദു ഷിബു, നവ കേരള മിഷൻ ജില്ലാ കോർഡിനേറ്റർ എസ്. ഐസക്ക്, ബ്ലോക്ക് സെക്രട്ടറി ജിപ്സൻ.കെ എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.