Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 14:41 IST
Share News :
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഉദ്ഘാടനത്തിൽ പങ്കെടുക്കരുതെന്ന യുഡിഎഫ് നിർദ്ദേശം അനുസരിക്കാതെ പരിപാടിയിൽ പങ്കെടുത്ത പഞ്ചായത്തംഗം നജീബ് പാലക്കലിനെതിരെ നടപടിക്ക് ശുപാർശ. നിയോജക മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറിയാണ് ജില്ല കമ്മറ്റിക്ക് കത്തയച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ നിന്ന് മുസ് ലിം ലീഗ് ഔദ്യോഗിക സ്ഥാനാർഥി ഒളോങ്ങൽ ഉസൈനെതിരെ സ്വതന്ത്രനായി മൽസരിച്ച് വിജയിച്ചാണ് നജീബ് മെമ്പറായത്. അന്ന് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു. എന്നാൽ പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ഇദ്ദേഹം യുഡിഎഫിനൊപ്പം നിൽക്കാറില്ല. യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ ഇദ്ദേഹം സ്വതന്ത്രനായി മാറി നിൽക്കാറാണ് പതിവ്. ഇതിനെതിരെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതൊന്നും പാർട്ടി നേതൃത്വം കാര്യമായി എടുത്തിരുന്നില്ല. എന്നാൽ യുഡിഎഫ് ബഹിഷ്കരിച്ച പരിപാടിയിൽ പങ്കെടുത്തതോടെ പഞ്ചായത്ത് കമ്മറ്റി നടപടിക്കായി നിയോജക മണ്ഡലം കമ്മറ്റിക്ക് കത്ത് നൽകുകയായിരുന്നു.
Follow us on :
More in Related News
Please select your location.