Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്തെ ലീഗ് കോട്ടകൾക്ക് മുന്നിൽ മുട്ട് മടക്കി സി പി ഐ എം

04 Jun 2024 18:33 IST

Jithu Vijay

Share News :

മലപ്പുറം : പൊന്നാനി, മലപ്പുറം

 ലോക്‌സഭാ മണ്ഡലങ്ങളിലെ ഫലം വന്നതോടെ രണ്ടു മണ്ഡലങ്ങളും ലീഗിന്റെ പൊന്നാപുരം കോട്ടകളായി നിലനിന്നു.ലീഗ് കോട്ടകളില്‍ വിള്ളലുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ കഠിനശ്രമങ്ങളെ നിഷ്ഫലമായി. രണ്ടിടത്തും കഴിഞ്ഞ തവണത്തേക്കാള്‍ ലീഗ് സ്ഥാനാര്‍ഥികള്‍ ലീഡ് വര്‍ധിപ്പിച്ചു. സമസ്ത-ലീഗ് വിള്ളല്‍ മുതലെടുക്കാൻ മലപ്പുറത്ത് സി.പി.എമ്മിന് സാധിച്ചില്ല. മലപ്പുറത്തിന് പുറത്ത് ലീഗിന് സ്വധീനമുള്ള മണ്ഡലങ്ങളിലൊന്നും സമസ്തപ്രശ്നം പ്രതിഫലിച്ചില്ലെന്നാണ് ഫലസൂചനകള്‍.


 അവസാനറൗണ്ടിലെത്തുമ്പോൾ മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍ 2019 ല്‍ കുഞ്ഞാലിക്കുട്ടി നേടിയ 2,60,153 റെക്കോഡ് ലീഡ് കടന്ന് 2,71,301 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. പൊന്നാനിയില്‍ 2,13,123 വോട്ടിന്റെ ഭൂരിപക്ഷം ലീഡാണ് സമദാനി പിന്നിട്ടിരിക്കുന്നത്. 2019ല്‍ ഇ ടി പൊന്നാനിയില്‍ നേടിയ 1,93,273 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് സമദാനിയുടെ മുന്നേറ്റം. 


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് തോറ്റ മണ്ഡലത്തിലും ഇക്കുറി ലീഗ് മുന്നേറി.സമസ്തയിലെ ഒരുവിഭാഗം സിപിഎമ്മിന് വോട്ട് മറിച്ചെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും വോട്ടെണ്ണലോടെ അതെല്ലാം അസ്ഥാനത്താണെന്ന് വ്യക്തമായി. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിനെതിരേ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും പൊന്നാനിയില്‍ അബ്ദുസ്സമദ് സമദാനിക്കെതിരേ ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സമിതിയംഗം കെ എസ് ഹംസയുമാണ് മല്‍സരിച്ചത്. ഹംസയ്ക്ക് സമസ്ത നേതാക്കളുമായുള്ള ബന്ധം സിപിഎമ്മിന് മുതല്‍ക്കൂട്ടാവുമെന്ന് പ്രചാരണമുണ്ടായെങ്കിലും ചലനമുണ്ടാക്കാനായില്ല. പൊന്നാനി മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സമദാനിയെ തേടിയെത്തുന്നത്. 


ആഹ്ലാദപ്രകടനങ്ങള്‍ സമാധാനപരമായിരിക്കണമെന്നും അതിരുവിടരുതെന്നും പാണക്കാട് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം പ്രത്യേകം പ്രസ്താവന നടത്തിയിട്ടുണ്ട്.

Follow us on :

Tags:

More in Related News