Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2024 10:15 IST
Share News :
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം (Low Pressure) രൂപപ്പെട്ടതും അറബിക്കടലിലെ ചക്രവാതചുഴിയും (Cyclonic Circulation) കാരണം കേരളത്തില്‍ കനത്ത മഴ ഇന്നും തുടരും. പലയിടത്തും ഇന്നലത്തെ മഴയില്‍ വെള്ളം കയറിയിട്ടുണ്ട്. ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളില്‍ വീണുള്ള അപകടങ്ങള്‍ ശ്രദ്ധിക്കണമെന്നും സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ മെറ്റ്ബീറ്റ് വെതര്‍ അറിയിച്ചു.
ന്യൂനമര്‍ദം ശക്തിപ്പെടും
ബംഗാള്‍ ഉള്‍ക്കടിലിന്റെ തെക്കുപടിഞ്ഞാറ് മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം (Low Pressure Area) പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുകയാണ്. വടക്കുപടിഞ്ഞാറ് ദിശയിലാണ് ന്യൂനമര്‍ദം നീങ്ങുന്നത്. ഇതോടു ചേര്‍ന്ന് അന്തരീക്ഷത്തിന്റെ അപ്പര്‍ ലെയറില്‍ സമുദ്ര നിരപ്പില്‍ നിന്ന് 7.6 കി.മി ഉയരത്തിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി ഇന്ന് രാവിലെ രൂപപ്പെട്ടതായി ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്ത് എത്തുന്നതോടെ തീവ്രന്യൂനമര്‍ദം (Depression) ആകും.
ചക്രവാതചുഴികളിലൊന്ന് ദുര്‍ബലമായി മറ്റൊന്ന് അന്തരീക്ഷച്ചുഴിയായി
കേരള തീരത്ത് കണ്ണൂരിനും കാസര്‍കോടിനും ഇടയിലായി രണ്ടു ചക്രവാത ചുഴികളാണ് കഴിഞ്ഞ ദിവസം രൂപപ്പെട്ടിരുന്നത്. ഇതിലൊന്ന് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലും മറ്റൊന്ന് മിഡ് ലെവലിലുമായിരുന്നു. ഇതില്‍ താഴ്ന്ന ലെവവിലുള്ള ചക്രവാതച്ചുഴി ഇന്ന് ദുര്‍ബലമായി. എന്നാല്‍ മിഡ് ലെവലിലെ ചക്രവാതച്ചുഴി അന്തരീക്ഷച്ചുഴിയായി (Upper Air Circulation – UAC) മാറിയിട്ടുണ്ട്. ഇത് വടക്കന്‍ കേരളത്തില്‍ മഴ സാധ്യത വര്‍ധിപ്പിക്കും. 5.8 കി.മി ഉയരത്തിലായാണ് ഈ അന്തരീക്ഷച്ചുഴി നിലകൊള്ളുന്നത്.
കുന്ദമംഗലത്ത് തീവ്രമഴ, ലഘുമേഘ വിസ്‌ഫോടനം
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് തീവ്രമഴ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മാപിനിയില്‍ കുന്ദമംഗലത്ത് ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ 20.8 സെ.മി മഴ പെയ്തു. ഇതു ലഘുമേഘ വിസ്‌ഫോടനം (Mini Cloud Burst) ആണെന്നാണ് പ്രാഥമിക നിരീക്ഷണം. രണ്ടു മണിക്കൂറില്‍ 5 മുതല്‍ 10 സെ.മി മഴ ലഭിക്കുന്നതിനെയാണ് ലഘു മേഘവിസ്‌ഫോടനം എന്നു പറയുന്നത്.
മറ്റെവിടെയും തീവ്രമഴ റിപ്പോര്‍ട്ട് ചെയ്തില്ല. മലപ്പുറം ജില്ലയിലെ തെന്നല (12.1), തൃശൂര്‍ വിലങ്ങന്‍ കുന്ന് (14), എറണാകുളം നോര്‍ത്ത് പറവൂര്‍ (12.1) , എറണാകുളം ചൂണ്ടി (13.3) , പള്ളുരുത്തി (16.8), കോട്ടയം കുമരകം (19.9), കളമശ്ശേരി (11.2), എറണാകുളം കീരംപാറ (11.2), ആലപ്പുഴ കായംകുളം (11.1) സെ.മി അതിശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തു. മറ്റു ലൊക്കേഷനുകളിലെല്ലാം 10 സെ.മി നു താഴെ ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ രാത്രി 11.30 വരെ മറ്റു ലൊക്കേഷനുകളില്‍ പെയ്ത മഴയുടെ കണക്ക് താഴെ (in mm)
തൈക്കാട്ട്‌ശ്ശേരി 159
കുമരകം 158
വിലങ്ങന്‍കുന്ന് 134
പള്ളുരുത്തി 128
ചൂണ്ടി 110
കീരമ്പാറ 109
തെന്നല 111
നോര്‍ത്ത് പറവൂര്‍ 101
വൈന്തല 93
നീലീശ്വരം 90
കളമശ്ശേരി 83
ഇരിക്കൂര്‍ 89
വൈക്കം 88
മലമ്പുഴ ഡാം 73
ഉറുമി 77
ചാലക്കുടി 71
നേര്യമംഗലം 70
പിണറായി 75
കോഴിക്കോട് 72
കോട്ടയം 76
മട്ടന്നൂര്‍ 68
വെള്ളാനിക്കര 63
നിലമ്പൂര്‍ 59
വട്ടവട 58
പടന്നാക്കാട് 48
Follow us on :
Tags:
More in Related News
Please select your location.