Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2024 19:23 IST
Share News :
ദേശീയപാത പ്രൊജക്റ്റ് ഡയറക്ടർ സന്ദർശിച്ചു
പറവൂർ: ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് ചിറ്റാറ്റുകര പഞ്ചായത്തിൽ പരാതികൾ ഉയർന്ന പ്രദേശങ്ങൾ ദേശീയപാത പ്രൊജക്റ്റ് ഡയറക്ടർ ടി പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. പട്ടണം കവലയിൽ അടിപ്പാത നിർമിക്കണമെന്നും, ചിറ്റാറ്റുകര കവലയിൽ വാഹനങ്ങൾക്ക് യു ടേൺ തിരിയുന്നതിനുമുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട നിവേദനം പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ ദിവസം ജില്ലാ കലക്ടർക്ക് കൈമാറിയിരുന്നു. ഇതിനെ തുടർന്നാണ് സന്ദർശനം. മുസിരിസ് സൈറ്റ്മ്യൂസിയം, നിർമാണം തുടങ്ങുന്ന മാരിടൈം മ്യൂസിയം, മുസരിസ് ഹെറിറ്റേജ് പദ്ധതികൾ, പ്രധാന ആരാധനാലയങ്ങൾ എന്നിവ ഉൾപ്പെടുന്ന സ്കെച്ചും, വിശദമായ റോഡ് മാപ്പും പഞ്ചായത്ത് ഭരണസമിതി പ്രൊജക്റ്റ് ഡയറക്ടർക്ക് കൈമാറി. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ജില്ലാ കലക്ടർ, പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടുന്ന ജനപ്രതിനിധികൾ എന്നിവരുടെ പ്രത്യേക യോഗം ഈ മാസം തന്നെ ചേരുമെന്ന് ജില്ലാ കലക്ടർ പഞ്ചായത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. യോഗത്തിന് മുന്നോടിയായി പ്രൊജക്റ്റ് ഡയറക്ടർ സ്ഥലം സന്ദർശിച്ചത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വൈസ്പ്രസിഡന്റ് പി പി അരൂഷ്, വി എ താജുദ്ദീൻ, സെമീറ ഉണ്ണികൃഷ്ണൻ, ലൈബി സാജു, എം എ സുധീഷ്, വാസന്തി പുഷ്പൻ, ഗിരിജ അജിത് കുമാർ, എം എസ് അഭിലാഷ്, കെ എസ് മഞ്ജുഷ എന്നിവർ പ്രൊജക്റ്റ് ഡയറക്ടറുമായുള്ള ചർച്ചയിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.