Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദിശ ഹയർ സ്റ്റഡി എക്സ്പോ ഉദ്ഘാടനം ചെയ്തു

30 Nov 2024 10:30 IST

Anvar Kaitharam

Share News :

ദിശ ഹയർ സ്റ്റഡി എക്സ്പോ ഉദ്ഘാടനം ചെയ്തു


പറവൂർ: ആലുവ വിദ്യാഭ്യാസ ജില്ലയിലെ 10, 11, 12 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടക്കുന്ന ദിശ ഹയർ സ്റ്റഡി എക്സ്പോ പറവൂർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംങ്ങ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലാണ് രണ്ടു ദിവസത്തെ എക്സ്പോ നടക്കുന്നത് എറണാകുളം ഡപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാ ദേവി ഉദ്ഘാടനം ചെയ്തു. പറവൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബീന ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ എം. ജെ രാജു മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ ഇ.ജി. ശശി, കരിയർ ഗൈഡൻസ് ജില്ലാ കോർഡി നേറ്റർ സി.എ ബിജോയ്, പ്രിൻസിപ്പാൾ വീണ സി.വി, ഹെഡ്മിസ്ട്രസ്സ് സീന, പി.ടി.എ പ്രസിഡൻ്റ് അഷറഫ്, വൈസ് പ്രസിഡൻ്റ് അനിൽകുമാർ ബി., കരിയർ ഗൈഡൻസ് ജില്ലാ ജോയിൻ്റ് കോർഡിനേറ്റർ പ്രമോദ് മാല്യങ്കര, എ.എൽ ചാന്ദിനി, കെ. എസ് സുമ എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News