Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 12:48 IST
Share News :
തൊടുപുഴ : മലയാളം പഠിക്കാൻ കഴിയാതെ പോയവർക്കും മെച്ചപ്പെട്ട നിലയിൽ മലയാള ഭാഷാപഠനം ആഗ്രഹിക്കുന്നവർക്കും
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന 'പച്ച മലയാളം' സർട്ടിഫിക്കറ്റ് കോഴ്സിൽ ചേർന്നു പഠിക്കാം.പച്ച മലയാളം സർട്ടിഫിക്കറ്റ്
കോഴ്സിന് അടിസ്ഥാന കോഴ്സ്, അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ
രണ്ട് ഭാഗങ്ങൾ ആണുള്ളത്.
അടിസ്ഥാന കോഴ്സ് പാസാകുന്നവർക്ക് 6 മാസം ദൈർഘ്യമുള്ള അഡ്വാൻസ് കോഴ്സിൽ പ്രവേശനം നേടാം. ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ നേടേണ്ട മലയാള ഭാഷാ പഠന ശേഷികൾ സ്വായത്തമാക്കാൻ
പര്യപ്തമായ രീതിയിലുള്ളതാണ് കോഴ്സ്. രജിസ്ട്രേഷൻ സമയത്ത് 17 വയസ്സ് തികഞ്ഞിരിക്കണം.
6 മാസത്തെ അടിസ്ഥാന കോഴ്സിന് 3500 രൂപയാണ് ഫീസ്. രജിസ്ട്രേഷൻ ഫീസ് 500 രൂപ വേറെ നല്കണം.തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയും പഠിതാക്കൾക്ക് ഫീസ് അടക്കാം. ഇടുക്കി ജില്ലയുടെ തമിഴ് മേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ ഭാഷാപഠനം ആഗ്രഹിക്കുന്നവർക്ക് കോഴ്സ് പ്രയോജനപ്പെടുത്താം.
ഭരണഭാഷ , കോടതിഭാഷ എന്നിവ മലയാളത്തിൽ ആയ സാഹചര്യത്തിലും , പി എസ് സി പരീക്ഷകളിൽ മലയാളം നിർബ്ബന്ധമായ സാഹചര്യത്തിലും
സാക്ഷരതാ മിഷന്റെ പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാ കോഴ്സാണ്.
അധ്യാപകർക്കും മലയാളം പഠിക്കാത്ത വിദ്യാർത്ഥികൾക്കും ,
സർക്കാർ ജീവനക്കാർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നോ, മറ്റ് രാജ്യങ്ങളിൽ നിന്നോ വന്ന് കേരളത്തിൽ താമസിക്കുന്ന മലയാളം അറിയാത്തവർക്കും
കോഴ്സ് ഉപകാരപ്പെടും. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക്
ഇടുക്കി ജില്ലാ പഞ്ചായത്തിലെ സാക്ഷരതാമിഷൻ ജില്ലാ ഓഫീസുമായോ 04862 232294
എന്ന ഫോൺ നമ്പരിലോ ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ പ്രേരക്മാരെയോ ബന്ധപ്പെടാം.
Follow us on :
More in Related News
Please select your location.