Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 19:15 IST
Share News :
ദേശീയപാതയിലെ മുഴുവൻ പാലങ്ങളുടെ നിർമ്മാണവും പരിശോധിക്കും
പറവൂർ: ദേശീയപാത 66 ൽ മൂത്തകുന്നം വരാപ്പുഴ റീച്ചിൽ നിർമ്മിക്കുന്ന എല്ലാ പാലങ്ങളും പരിശോധിക്കുവാൻ കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ അറിയിച്ചു. പറവൂർ പാലത്തിൻ്റെ ഉയരം കുറവാണെന്ന് കണ്ടെത്തിയതും റോഡ് നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ വൈദ്യുതി, ശുദ്ധ ജല വിതരണം എന്നിവ സമ്പന്ധിച്ച് അടിക്കടി ഉണ്ടാകുന്ന പ്രശ്നങ്ങളും പരിശോധിക്കുന്നതിന് ഉദ്യോഗ്രസ്ഥതല യോഗം വിളിക്കുവാൻ പ്രതിപക്ഷ നേതാവ് നിർദേശത്തെ തുടർന്നാണ് യോഗം ചേർന്നത്.
മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ള ഭാഗത്ത് വലുതും ചെറുതുമായ 15 പാലങ്ങളാണ് ഉള്ളത്. ഇതിൽ 10 ചെറിയ പാലങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പിൻ്റെ കീഴിലും 5 വലിയ പാലങ്ങൾ മേജർ ഇറിഗേഷൻ വകുപ്പിൻ്റെ കീഴിലുമാണ്. ഇതിൽ മേജർ ഇറിഗേഷൻ വകുപ്പിൻ്റെ കീഴിലുള്ള കുര്യാപ്പിള്ളിയിലെ 2 പാലങ്ങൾ, പറവൂർ പാലം, ചെറിയപ്പിള്ളി പാലം, വരാപ്പുഴ പുത്തൻ പള്ളി അടിച്ചിലി കടവ് പാലങ്ങളിൽ ഉടൻ പരിശോധന നടക്കും. നഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്യം തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും കാരാർ കമ്പനി പ്രതിനിധികളും പരിശോധനയിൽ പങ്കെടുക്കും. നാഷണൽ ഹൈവ 66 കടന്നുപോകുന്ന ഭാഗത്തെ ജനപ്രതിനിധികൾക്ക് അവരുടെ ആശങ്കകൾ പരിശോധന സമയത്ത് അവരെ അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാട്ടർ അതോറിറ്റി, വെെദ്യുതി ബോർഡ് പ്രവർത്തികളൾ സംബന്ധിച്ച് സംയുക്ത മീറ്റിംഗ് വരുന്ന ചെവ്വാഴ്ച നടത്തും. പാലം നിർമ്മാണത്തിൽ പറവൂരിലെ ജനങ്ങൾക്കുണ്ടായ ആശങ്ക പൂർണ്ണമായും പരിഹരിച്ച് മാത്രമേ നിർമ്മാണ പ്രവർത്തി അനുവദിക്കൂവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അദ്ധ്യക്ഷനായി. പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെ. എസ്. ഇ ബി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവ അതോറിറ്റി ഉദ്യാഗസ്ഥർ, കരാർ കമ്പിനി പ്രതിനിധികൾ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.