Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2025 07:38 IST
Share News :
കൊച്ചി: നവംബർ ഒന്നുമുതൽ ഉ പഭോക്താക്കൾക്ക് വിവിധ ഓഫ റുകളുമായി സപ്ലൈകോ. സ്ത്രീ ഉ പഭോക്താക്കൾക്ക് സബ്‌സിഡിയിതര ഉൽപന്നങ്ങൾക്ക് 10 ശത മാനംവരെ അധിക വിലക്കുറവ് നൽകും.
നവംബർ ഒന്നുമുതൽ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും ഇവയിൽ ലഭ്യമാകും.
ആയിരം രൂപക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരുകിലോ പഞ്ചസാര അഞ്ചുരൂപക്ക് നൽകും. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50 ശതമാനം വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഇവ 44 രൂപക്ക് സ പ്ലൈകോ വിൽപനശാലകളിൽ ലഭിക്കും.
വൈകീട്ട് അഞ്ചിനുമുമ്പ് വാങ്ങുന്ന തെരഞ്ഞെ ടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനം അധിക വിലക്കുറവും പ്ര ഖ്യാപിച്ചിട്ടുണ്ട്.
500 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാം ശബരി ഗോൾഡ് തേയില വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപക്കാണ് നൽ കുക. 500 രൂപക്ക് മുകളിലുള്ള ബില്ലുകളിൽ സപ്ലൈകോ വിൽ പനശാലകളിൽ യു.പി.ഐ മു ഖേന പണം രടക്കുകയാണ ങ്കിൽ അഞ്ചുരൂപ വിലക്കുറവ് ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.