Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിജിറ്റൽ കേരള പദ്ധതി : മുക്കം നഗരസഭയിൽ സർവ്വേ തുടങ്ങി.

24 Jul 2024 19:29 IST

UNNICHEKKU .M

Share News :

മുക്കം:കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി മാറ്റുന്നതിനുള്ള ഡിജി കേരളം പദ്ധതിയുടെ ഭാഗമായ സർവേ പ്രവർത്തനങ്ങൾക്ക് മുക്കം നഗരസഭയിൽ തുടക്കമായി. 14 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള മുഴുവൻ പേർക്കും  സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനും ഓൺലൈൻ പണമിടപാടുകൾ, സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള ആധികാരിക രേഖകൾ ഓൺലൈനിൽ ലഭ്യമാക്കൽ തുടങ്ങിയവയിൽ അവബോധം നൽകാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.സർവേ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. ടി. ബാബു നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അശ്വതി സനൂജ് സ്വാഗതംപറഞ്ഞു.നഗരസഭകൌൺസിലർമാരായ എം. ടി.വേണുഗോപാലൻ, ബിന്ദു, നഗരസഭ സെക്രട്ടറി സുരേഷ് ബാബു, നോഡൽ ഓഫീസർ പ്രജിത്, ബ്ലോക്ക് കോർഡിനേറ്റർ നീതു, നോഡൽ പ്രേരക് സുജന്ത, പ്രേരക് ജീജ, എസ് സി പ്രൊമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.


ചിത്രം: ഡിജിറ്റൽ കേരള പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയിൽ സർേവ്വേ നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News