Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 18:28 IST
Share News :
കൂട് മത്സ്യകർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ നൽകി
പറവൂർ: പെരിയാർ രാസമലിനീകരത്തിൽ ദുരിതമനുഭവിക്കുന്ന മത്സ്യക്കർഷകർക്ക്
സഹായമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ ലൈഫ് ലൈൻ ഫോർ പെരിയാർ ക്യാമ്പയിന്റെ ഭാഗമായി മത്സ്യ കുഞ്ഞുങ്ങളെ നൽകി.
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് രാജീവ് പാട്രിക്കിന് മത്സ്യ കുഞ്ഞുങ്ങളെ കൈമാറി ഉദ്ഘാടനം ചെയ്തു. കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലെയും മരട് മുനിസിപ്പാലിറ്റിയിലെയും മത്സ്യകർഷകർക്കാണ് 500 കരിമീൻ കുഞ്ഞുങ്ങളെ വീതം നൽകുന്നത്. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, മോൺ. മാത്യു ഇലഞ്ഞിമറ്റം, കെ.എൽ.സി.എ സംസ്ഥാന സമിതി പ്രസിഡന്റ് അഡ്വ. ഷെറി.ജെ.തോമസ്, കെ.എൽ.സി.എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ പോൾ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് മീഷ്മ ജോസ്, പരിസ്ഥിതി കമ്മീഷൻ വരാപ്പുഴ അതിരൂപത സെക്രട്ടറി അഡ്വ. സറീന ജോർജ്, വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയാടി, കെ.സി.വൈ.എം അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.