Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പള്ളിവാസല്‍ പവര്‍ഹൗസ് എക്സ്റ്റന്‍ഷന്‍ പദ്ധതി: ഉദ്ഘാടനം വൈകുന്നു

26 Nov 2024 17:32 IST

ജേർണലിസ്റ്റ്

Share News :

കുഞ്ചിത്തണ്ണി: പള്ളിവാസല്‍ പവര്‍ഹൗസിന്റെ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം 99 ശതമാനവും പൂര്‍ത്തിയായിയെങ്കിലും ഉദ്ഘാടന സമയം തീരുമാനമായില്ല. കഴിഞ്ഞ ജൂണ്‍, ഒക്‌ടോബര്‍ 19, ഓണത്തിനുമുമ്പ് എന്നിങ്ങനെ പല ഉദ്ഘാടന ദിവസങ്ങളും കടന്നുപോയി. 17 വര്‍ഷംമുമ്പ് 268 കോടി രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പലപല കാരണങ്ങളാല്‍ കാലാവധിക്കുള്ളില്‍ പണികള്‍ തീരാത്തതുകൊണ്ട് 600 കോടിയിലധികമായി. നിര്‍മാണം പൂര്‍ത്തിയാക്കി വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കാത്തതുകൊണ്ട് ദിവസം 50 ലക്ഷം രൂപയുടെ ഉല്‍പ്പാദന നഷ്ടവും മുടിക്കിയ 600 കോടിയുടെ പലിശയും നഷ്ടമായികൊണ്ടിരിക്കുകയാണ്. കുണ്ടള ഡാമില്‍ നിന്നുള്ള വെള്ളം മാട്ടുപ്പെട്ടിയിലും അവിടെ നിന്നും മൂന്നാര്‍ ഹെഡ് വര്‍ക്ക്‌സ് ഡാമിലുമെത്തിക്കും. ഇവിടെ നിന്നും രണ്ട് കിലോ മീറ്ററിലധികം ടണലില്‍കൂടിയും പിന്നീട് വാല്‍വ് ഹൗസ് വരെ പെന്‍സ്റ്റോക്ക് പൈപ്പ് വഴിയുമാണ് എക്സ്റ്റന്‍ഷന്‍ പദ്ധതിക്ക് ആവശ്യമായ വെള്ള എത്തിക്കുന്നത്. എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വ്യാവസായിക അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിനാവശ്യമായ 220 കെ.വി ഗ്രിഡ് ലൈന്‍ പവര്‍ഹൗസിലെ സ്വിച്ച്‌യാര്‍ഡുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. 30 മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകള്‍ ഗ്രിഡ്മായി ബന്ധിപ്പിച്ച് ടെസ്റ്റ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. എക്സ്റ്റന്‍ഷന്‍ പദ്ധതിയിലെക്ക് വെള്ളമെത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പ് വഴി വെള്ളമെത്തിച്ച് രണ്ട് യൂണിറ്റ് ജനറേറ്ററുകള്‍ പ്രവര്‍ത്തിച്ച് പരീഷണം നടത്തി കഴിഞ്ഞു. ഹൈദ്രാബാദ് ആസ്ഥാനമായിട്ടുള്ള തവസിയ എന്ന കമ്പനിയാണ് ജനറേറ്ററുകളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നത്. 17 വര്‍ഷം മുമ്പ് പദ്ധതിയുടെ നിര്‍മാണം ഏറ്റെടുത്തിരുന്നത് മുംബൈ ആസ്ഥാനമായ ആര്‍.എസ് ഗ്രൂപ്പും, ചൈനീസ് കമ്പനിയായ ഡി.ഇ.സിയും ഹൈദ്രാബാദിലെ ഡി.പി.പി.എന്‍ കമ്പനിയുമായിരുന്നു. 2007-ല്‍ ആരംഭിച്ച എക്സ്റ്റന്‍ഷന്‍ പദ്ധതി 2024 ഡിസംബറിലെങ്കിലും ഉദ്ഘാടനം നടത്തി വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ നാടിനും വൈദ്യുതി വകുപ്പിനും പ്രയോജനകരമാണ്.


Follow us on :

More in Related News