Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2024 12:37 IST
Share News :
വൈക്കം: നഷ്ടപ്പെട്ടു പോയ നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കാൻ വൈക്കം സത്യഗ്രഹവും മഹാത്മാഗാഡിയും എന്ന വിഷയത്തെ അധികരിച്ച് ഇന്ത്യയിലെ മുതിർന്ന അഭിഭാഷകനും പ്രഭാഷകനുമായ അഡ്വ. പ്രശാന്ത് ഭൂഷൻ ഇന്ന് (ആഗസ്റ്റ് 17 ) വൈകിട്ട് 4ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ പ്രഭാഷണം നടത്തും. മഹാത്മാഗാന്ധിജി സ്ഥാപാപിച്ച നൂറ് വർഷം പിന്നിടുന്ന ശബരി ആശ്രമത്തിൻ്റെ കീഴിലുള്ള പാലക്കാട് കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഹരിജൻ സേവക് സംഘ് കേരള ഘടകമാണ് വൈക്കം സത്യഗ്രഹത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. ഹരിജൻ സേവക് സംഘ് പ്രസിഡൻ്റ് എൻ. ഗോപാലകൃഷ്ണൻ നായർ ജനറൽ സെക്രട്ടറി എം.എൻ. ഗോപാലകൃഷ്ണ പണിക്കർ, ട്രഷറർ ഡോ. ജേക്കബ് വടക്കാം ചേരി എന്നിവരുടെ നേതൃത്വത്തിൽ അഡ്വ. പ്രശാന്ത് ഭൂഷനും സഹപ്രവർത്തകരും വൈക്കത്തെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്ന പരിപാടി ഉച്ചയ്ക്ക് 1.30 ന് മുൻ അഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും. 3.30 ന് നടക്കുന്ന ശതാബ്ദി സമ്മേളന ഉത്ഘാടനം സി.കെ. ആശ എം.എൽ എ നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്സൺ പ്രീതി രാജേഷ് അദ്ധ്യക്ഷത വഹിക്കും. ഡോ. ജേക്കബ് വടക്കാം ചേരി, ഡോ. എം.പി. മത്തായി എന്നിവർ ആമുഖ പ്രസംഗം നടത്തും. ഡോ. എൻ. ഗോപാല കൃഷ്ണൻ നായരുടെ "വൈക്കം സത്യാഗ്രഹവും മഹാത്മാഗാന്ധിയും " എന്ന പുസ്തകത്തിൻ്റെ പ്രകാശനം അഡ്വ. പ്രശാന്ത് ഭൂഷൻ എസ്.പി. സി.എസ്. പ്രസിഡൻ്റ് അഡ്വ. പി കെ. ഹരികുമാറിന് നൽകി നിർവ്വഹിക്കും. ഹരിജൻ സേവക് സംഘ് പ്രസിഡൻ്റ് ഡോ.എൻ. ഗോപാലകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി എം.എൻ. ഗോപാലകൃഷ്ണ പണിക്കർ, സ്വാഗത സംഘം കൺവീനർ സാംജി ടി.വി പുരം, ജോ.കൺവീനർ മോഹൻദാസ് വെച്ചൂർ, കവി അരവിന്ദൻ കെ.എസ്. മംഗലം, കെ.പി.സി.സി. അംഗം മോഹൻ.ഡി. ബാബു, ലിറ്ററേച്ചർ ഫോട്ടോ ഗ്രാഫർ മനോജ് ഡി.വൈക്കം, ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ, ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, എം.ഡി. ബാബു രാജ് , പി.ജി. തങ്കമ്മ, എം. ജെ. ജോർജ്, കുമാർ. വി.എസ്, ബി. അനിൽ കുമാർ, സലിം മുല്ലശ്ശേരി, ഡോ. പാർവതി ചന്ദ്രൻ, ഡോ.യു. ഷംല തുടങ്ങിയവർ പ്രസംഗിക്കും. ഡൽഹി - വൈക്കം സംഗമ ഭാരവാഹിയും ഗാനരചയിതാവുമായ സജി .പി. രാജി നെ ഹരിജൻ സേക് സംഘ് പ്രത്യേക ഉപഹാരം നൽകി ചടങ്ങിൽ ആദരിക്കും.
Follow us on :
Tags:
More in Related News
Please select your location.