Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 21:39 IST
Share News :
തിരുവനന്തപുരം വെള്ളറട കിളിയൂർ : ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി വന്നതോടെ വയോധിക ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയില്‍ കിളിയൂര്‍ പനയത്ത് പുത്തന്‍വീട്ടില്‍ ജോസഫ് (73), ഭാര്യ ലളിതാ ഭായി (64) എന്നിവരാണ് ജീവനൊടുക്കിയത്. ഇവർ വീട് നിർമാണത്തിന് എടുത്ത ലോണിന്റെ തിരിച്ചടവ് മകന് ഹൃദ്രോഗം ബാധിച്ചതോടെ മുടങ്ങിയിരുന്നു.പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.
റബര്‍ പുരയിടത്തില്‍ ആസിഡ് കുടിച്ച് മരണപ്പെട്ട നിലയിലാണ് ദമ്പതികളെ കണ്ടത്തിയത്. റബ്ബര്‍ പുരയിടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് മൃതദേഹങ്ങള്‍ കണ്ടത്. തിരുവനന്തപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ചോളമന് ഫിനാന്‍സിൽനിന്ന് ഒമ്പത് ലക്ഷം രൂപയാണ് ദമ്പതികൾ വായ്പ എടുത്തത്. കൃത്യമായി തിരിച്ചടക്കുന്നതിനിടെയാണ് ഇളയ മകന് സതീഷ് ഹൃദ്രോഗ ബാധിതനായത്. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി. സംഭവസ്ഥലത്ത് നിന്ന് ശേഷിച്ച ആസിഡും രണ്ട് ഗ്ലാസും പൊലീസ് കണ്ടെത്തി
Follow us on :
Tags:
More in Related News
Please select your location.