Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 09:52 IST
Share News :
അച്ഛനും, മകനും എതിരെ കാപ്പ ചുമത്തി
വെപ്പിൻ: നിരന്തര കുറ്റവാളികളായ അച്ഛനും, മകനും എതിരെ പോലീസ് കാപ്പ ചുമത്തി നടപടി സ്വീകരിച്ചു. ഞാറയ്ക്കൽ പെരുമ്പിള്ളി കാരോളിൽ വിനോദ് (52), മകൻ വിജിത്ത് (25) എന്നിവർക്കെതിരെയാണ് നടപടി. വിനോദിനെ ആറ് മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തി. വിജിത്ത് ഒരുവർഷം എല്ലാ ഞായറാഴ്ചയും മുനമ്പം ഡി.വൈ.എസ്. പി മുൻപാകെ ഹാജരായി ഒപ്പിടണം. ഞാറയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുവരും വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തലൽ തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. കഴിഞ്ഞ മാർച്ചിൽ ഞാറയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിലും പ്രതിയായതിനെ തുടർന്നാണ് നടപടിയെടുത്തത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെതാണ് ഉത്തരവ്.
Follow us on :
Tags:
More in Related News
Please select your location.