Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാട്ടുകാരെയും, യാത്രക്കാരെയും ഭീതിയിലാഴ്ത്തിയ പെരുത്തേനിച്ചയെ നീക്കാൻ നടപടിയായില്ല.

06 May 2024 21:45 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നാട്ടുകാരെയും, യാത്രക്കാരെയും ഭീതിയിലാഴ്ത്തിയ പെരുത്തേനിച്ചയെ നീക്കാൻ നടപടിയായില്ല. പെരുവ - ശാന്തിപുരം റോഡിൽ സെൻ്റ് ജോൺസ് പള്ളിയുടെ പുറകുവശത്തുള്ള കലാം റോഡരികിലാണ് വലിയ പെരുത്തേനീച്ചക്കൂട്ടം സ്ഥിതി ചെയ്യുന്നത്. പത്തടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈച്ചകൾ ഇളകിയാൽ വൻ അപകടമാണ് ഉണ്ടാകുന്നത്. സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ

സ്കൂൾ കുട്ടികളടക്കം കാൽനടയായും, ഇരുചക്ര വാഹനത്തിലും നിരവധിയാളുകൾ സഞ്ചരിക്കുന്ന വഴിയാണിത്. നാട്ടുകാർ

പഞ്ചായത്തിലും, ജനപ്രതിനിധികളെയും, അഗ്നിശമന സേനയെയും വിവരം അറിയിച്ചിട്ട് യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.  ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനെ അറിയിച്ചപ്പോൾ പെരുത്തേനിച്ചയെ മാറ്റാൻ ആളെ അയക്കാമെന്നും അവർക്ക് 2000 രൂപയും വണ്ടിക്കൂലിയും നൽകണമെന്നുമാണ് അവർ പറയുന്നത്. എത്രയും വേഗം പെരുന്തേനീച്ചയെ മാറ്റാൻ വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.





.

Follow us on :

More in Related News