Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനമ്പം കടപ്പുറം ജനതക്ക് കെആർഎൽസിസി ഐക്യദാർഡ്യം

19 Oct 2024 11:19 IST

Anvar Kaitharam

Share News :

മുനമ്പം കടപ്പുറം ജനതക്ക് കെആർഎൽസിസി ഐക്യദാർഡ്യം


ചെറായി: മുനമ്പം കടപ്പുറം ഭൂപ്രശ്നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ.

റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തിയതായിരുന്നു അദ്ദേഹം. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്സ്, സമരസമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, കെആർഎൽസിസി അസോസിയേറ്റ് സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, ജനറൽ സെക്രട്ടറി ബിജു ജോസി, വൈസ് പ്രസിഡൻ്റ് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ഫാ. ബിനു മുക്കത്ത്, ഫാ.തോമസ് പഴവക്കാട്ടിൽ, ഫാ.ലിജോ താണിപ്പിള്ളി,അഡ്വ. അജ്ഞലി സൈറസ്, ജെസി ജെയിംസ്, റാണി പ്രദീപ്, പി.ജെ. തോമസ് എന്നിവരും സംബന്ധിച്ചു.



Follow us on :

More in Related News