Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2026 21:02 IST
കൊടകരീയം (NATTUVARTHA KODAKARA MATTATHUR )
Share News :
പ്രസിദ്ധമായ പുത്തുക്കാവ് താലപ്പൊലി ശനിയാഴ്ച
കൊടകര പുത്തുക്കാവ് ദേവീ ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവം ശനിയാഴ്ച ആഘോഷിക്കും. കാവില്‍ ദേശക്കാരുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ താലപ്പൊലി ആഘോഷം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആനചമയ പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍, ശനിയാഴ്ച പുലര്‍ച്ചെ ക്ഷേത്ര ചടങ്ങുകള്‍ , രാവിലെ 7.30 ന് ശ്രീഭൂതബലി, പുറത്തേക്ക് എഴുന്നള്ളിപ്പ് പഞ്ചാരിമേളം , ഉച്ച കഴിഞ്ഞ് 2.30 ന് കാഴ്ച ശീവേലി , പഞ്ചവാദ്യം, പാണ്ടിമേളം, രാത്രി 6.30 ന് ദീപാരാധന , 7.30 മുതല്‍ വിവിധ സമുദായങ്ങളുടെ താലിവരവ് , രാത്രി 8.10 ന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം , 9 ന് തിരുവനന്തപുരം കലാക്ഷേത്രയുടെ ശ്രീകൃഷ്ണ ഭാരതം ബാലെ തുടര്‍ന്ന് പുലയ സമുദായക്കാരുടെ കാളകളി വരവ്, 12 ന് സാംബവസമുദായക്കാരുടെ ദാരികന്‍ കാളി നൃത്തം വരവ് , 12.15 ന് കൊടകര തട്ടാന്‍ മാരുടെ താലിവരവ് , 12.30 ന് വിളക്കിനെഴുന്നള്ളിപ്പ് , പഞ്ചവാദ്യം,പുലര്‍ച്ചെ ഒന്നിന് ആശാരി സമുദായത്തിന്റെ തട്ടിന്‍മേല്‍ക്കളി , 3.30 ന് മേളം, രാവിലെ 6 ന് പാരമ്പര്യ അനുഷ്ഠാനകലാരൂപങ്ങളുടെ വരവ് എന്നിവയുണ്ടാകും . മേളത്തിന് ഡോ തിരുവല്ല രാധാകൃഷ്ണനും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വ നല്‍കും . എഴുന്നള്ളിപ്പില്‍ അഞ്ചാനകള്‍ അണിനിരക്കും . പല്ലാട്ട് ബ്രഹ്മദത്തന്‍ തിടമ്പേറ്റും ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രിമാരായ അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, ഹരീഷ് നമ്പൂതിരി , മേല്‍ ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും .
Follow us on :
Tags:
More in Related News
Please select your location.