Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുവന്നൂർ കേസ് അരവിന്ദാക്ഷനെ കൗൺസിൽ യോഗത്തിൽ പങ്കെടുപ്പിക്കാതിരിക്കാൻ ബി ജെ പി പ്രതിഷേധ ധർണ്ണ

20 Jun 2024 20:10 IST

Arun das

Share News :

കരുവന്നൂർ കേസിൽ അറസ്റ്റിൽ ജയിലിലായി താല്കാലിക ജാമ്യം ലഭിച്ച വടക്കാഞ്ചേരി മുനിസിപ്പാലിറ്റി കൗൺസിലർ പി ആർ അരവിന്ദാക്ഷനെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് ബി ജെ പി ധർണ്ണ നടത്തി. മാനുഷിക പരിഗണന വെച്ച് മകളുടെ കല്യാണത്തിന് പങ്കെടുക്കാൻ ആണ് കോടതി താൽക്കാലിക ജാമ്യം അനുവദിച്ചതെന്നും, എന്നാൽ ആ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു കൗൺസിൽ യോഗത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്ന വടക്കാഞ്ചേരി നഗരസഭ ചെയർമാനും, നഗരസഭയ്ക്കും അരവിന്ദാക്ഷനും എതിരെയാണ് ബിജെപി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നഗരസഭയ്ക്ക് മുന്നിൽ നടത്തിയത്. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എസ്‌ രാജു വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കവിത കൃഷ്ണനുണ്ണി മണ്ഡലം സെക്രട്ടറി അനിൽ കുമാർ വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് കൃഷ്ണനുണ്ണി ഇ. മണ്ഡലം ട്രഷറർ രാമപ്രസാദ് ഇ എം മുണ്ടതിക്കോട് ഏരിയ പ്രസിഡന്റ് രഞ്ജിത്ത് കെ കെ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News