Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2024 17:57 IST
Share News :
കടുത്തുരുത്തി: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കു മേയ് 14 മുതൽ പരിശീലനം ആരംഭിക്കും. മാറിയ സിലബസിലുള്ള പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനും കേരള പാഠ്യപദ്ധതി ചട്ടക്കൂട് പൊതു ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയുമാവും പരിശീലനങ്ങൾ.
എൽ.പി., യു.പി., ഹൈ്‌സകൂൾ വിഭാഗങ്ങളിലായി 7500 അധ്യാപകർക്കാണു പരിശീലനം നൽകുന്നത്. രണ്ടു ഘട്ടങ്ങളിലായി മേയ് 14 മുതൽ മേയ് 18 വരെ ആദ്യ ഘട്ട പരിശീലനവും മേയ് 20 മുതൽ മേയ് 24 വരെ രണ്ടാം ഘട്ട പരിശീലനവും നടക്കും. സംസ്ഥാനതല പരിശീലനങ്ങൾ എസ്ഇആർടിയുടെ കീഴിൽ പൂർത്തിയായി. പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്ര ശിക്ഷ വിദ്യാകിരണം ഡയറ്റ് കൈറ്റ് എന്നിവയുടെ സംയുക്ത ഇടപെടലിലാണ് അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തപ്പെടുക.
കോട്ടയം, ജില്ലാതല റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനങ്ങൾ ചൊവ്വ മുതൽ ആരംഭിക്കും. എൽ.പി. തലത്തിൽ റിസോഴ്‌സ് പ്രതിനിധികളെ തയാറാക്കുന്ന പരിശീലനം സെന്റ് മേരീസ് യു.പി. സ്‌കൂൾ കിടങ്ങൂർ വച്ചും യു.പി. തലം ബേക്കർ എച്ച്.എസ്.എസ്., സി.എം.എസ്. കോളജ് എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളിലുമായി നടക്കും. ഹൈസ്‌കൂൾ അധ്യാപകർക്കുള്ള പരിശീലകരെ സോണൽ റസിഡൻഷ്യൽ പരിശീലനങ്ങളിലൂടെ ഒരുക്കിയെടുക്കും.
Follow us on :
Tags:
More in Related News
Please select your location.