Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2024 20:46 IST
Share News :
കടുത്തുരുത്തി : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മനയ്ക്കപ്പാടം കാവനായിൽ വീട്ടിൽ സിയാദ് (27) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.2021 ഫെബ്രുവരി 28 ന് രാത്രി 11:30 ന് നീണ്ടൂർ സ്വദേശിയായ യുവാവിനെ പ്രാവട്ടത്ത് വച്ച് വാഹനം തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, ആക്രമിക്കുകയും, വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്‌ത കേസിലാണ് ഇയാളെ നേരത്തെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നത്. തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു.ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങുന്നവരെ പിടികൂടുന്നതിൻ്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ജയപ്രസാദ്,സി.പി.ഒ മാരായ സെയ്ഫുദ്ദീൻ, രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Follow us on :
Tags:
More in Related News
Please select your location.