Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐഎച്ച്കെ സംസ്ഥാന സമ്മേളനം തുടങ്ങി

11 May 2024 20:23 IST

Anvar Kaitharam

Share News :

ഐഎച്ച്കെ സംസ്ഥാന സമ്മേളനം തുടങ്ങി


പറവൂർ: ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് സ് (ഐഎച്ച്കെ) 37-ാമത് വാർഷിക സമ്മേളനം പറവൂർ നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. 

ഐഎച്ച്കെ സംസ്ഥാന പ്രസിഡൻ്റ് ഡോ. റെജു കരീം അധ്യക്ഷത വഹിച്ചു. മിഡിൽ സോൺ പ്രസിഡന്റ് ഡോ. മൃദുൽ, സംഘാടക സമിതി ചെയർമാൻ ഡോ. ടി എച്ച് ഫൈസൽ, കൺവീനർ ഡോ. മോഹൻ കുമാർ, സംസ്ഥാന ട്രഷറർ ഡോ. ബാബു കെ റോബർട്ട് തുടങ്ങിയവർ സംസാരിച്ചു.

ഇന്ന് 11 ന് വഴിക്കുളങ്ങര രംഗനാഥ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര സെമിനാർ ''ഡെർമിനോസ് 2024'' പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ത്വക്ക് രോഗങ്ങളിൽ ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയും പുതിയ മരുന്നുകളും ചികിത്സാ പുരോഗതികളും ചർച്ച ചെയ്യുന്ന ശാസ്ത്ര സെമിനാറിന് ഡോ. മാത്യു കുര്യൻ, ഡോ. മുഹമ്മദ് റഫീഖ് എന്നിവർ നേതൃത്വം നൽകും.

Follow us on :

Tags:

More in Related News