Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 19:36 IST
Share News :
നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ച് പിഴ ഈടാക്കരുെതെന്ന് വ്യാപാരികൾ
പറവൂർ: നഗരത്തിലെ കച്ചവടസ്ഥാപനങ്ങൾക്കു മുമ്പിൽ 'നോ പാർക്കിംഗ്" ബോർഡുകൾ സ്ഥാപിച്ച പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് പറവൂർ ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ. അതിജീവനത്തിനായി വൻ പ്രതിസന്ധികൾ തരണം ചെയ്താാണ് നഗരത്തിലെ കച്ചവടക്കാർ കഴിഞ്ഞു പോകുന്നത്. ഇതിനിടെ നഗരത്തിൽ നിന്ന് ഉപഭോക്താക്കളെ അകറ്റാനുള്ള ശ്രമമാണ് പോലീസിന്റെത്. ഗതാഗത തടസം സൃഷ്ടിക്കുന്ന തെരുവിലെ കച്ചവടവും കവലകളിെലെ തിരക്കും നിയന്ത്രിക്കാതെ കച്ചവടസ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കളിിൽ നിന്ന് പിഴ ഈടാക്കാനുള്ള ശ്രമത്തെ ശക്തമായി നേരിടുമെന്ന് ഭാരവാഹികളായ കെ ടി ജോണി, പി ബി പ്രമോദ്, ടി വി ജോഷി, അൻവർ കെെതാരം എന്നിവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.