Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2024 17:31 IST
Share News :
പട്ടണം കവലയിൽ തിങ്കളാഴ്ച ഉപരോധിക്കും
പറവൂർ: നിർമാണം നടക്കുന്ന ദേശീയപാത 66 പട്ടണം കവലയിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി തിങ്കളാഴ്ച പട്ടണം ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഹർത്താലും ദേശീയപാത ഉപരോധവും നടത്തുമെന്ന് സമരസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് പട്ടണം എസ്.എൻ.ഡി.പി ക്ഷേത്രപരിസരത്തു നിന്ന് പ്രകടനമായി എത്തിയാണ് പട്ടണം കവലയിൽ റോഡ് ഉപരോധിക്കുക.
പട്ടണം നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന വിധത്തിലാണ് ദേശീയപാത നിർമാണം പുരോഗമിക്കുന്നത്. തിരക്കേറിയ പട്ടണം കവലയിൽ അടിപ്പാത വേണമെന്ന ആവശ്യം ദേശീയപാത അധികൃതർ ഇതുവരെ അംഗീകരിച്ചിട്ടില്ല. നാട്ടുകാർ ജനപ്രതിനിധികളുടെയും ജില്ല കലക്ടറുടെയും ശ്രദ്ധയിൽ വിവരം ധരിപ്പിച്ചിരുന്നു.
ഇന്നത്തെ നിലയിൽ പാത പൂർത്തിയാകുന്നതോടെ പട്ടണം പുഴക്കരേടത്ത് ഭാഗത്തേക്കുള്ള ബസ് സർവിസ് നിലക്കും. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും വിദ്യാർഥികളും ദുരിതത്തിലാകും. അത്യാഹിതം സംഭവിച്ചാൽ അഗ്നിരക്ഷാസേനക്കോ ആംബുലൻസിനോ സ്ഥലത്ത് എത്തിപ്പെടാൻ കഴിയില്ല. പട്ടണത്തെ ചെറുകിട വ്യവസായശാലകൾ പൂട്ടേണ്ടിവരും. നാല് വാർഡുകളിലെ ജനങ്ങളുടെ സഞ്ചാരത്തെയും നാടിന്റെ വികസനത്തെയുമാണ് അധികൃതർ തടസ്സപ്പെടുത്തുന്നതെന്ന് സമര സമിതി ചെയർമാൻ കെ.വി. അനന്തൻ, കൺവീനർ എം.എ. റഷീദ്, ട്രഷറർ രാജൻ കല്ലറക്കൽ, കമ്മിറ്റി അംഗങ്ങളായ മനോജ്, രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.