Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഇളങ്കാവ് ഗവൺമെൻ്റ് യു.പി സ്കൂൾ വിദ്യാർഥികൾ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി.

16 Aug 2024 12:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വയനാട് ദുരിതബാധിതർക്ക് സഹായമേകാൻ തലയോലപ്പറമ്പ് വടയാർ ഇളങ്കാവ് ഗവൺമെൻ്റ് യുപി സ്കൂൾ വിദ്യാർഥികളും പങ്കാളികളായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 70 ഓളം വരുന്ന സ്കൂൾ വിദ്യാർഥികളിൽ നിന്നും സമാഹരിച്ച 5,210 രൂപയാണ് കൈമാറിയത്.വെള്ളിയാഴ്ച രാവിലെ വടയാർ വില്ലേജ് ഓഫീസിൽ എത്തി സ്കൂൾ അധികൃതർ തുക വില്ലേജ് ഓഫീസർ മോളിദാനിയേലിന് കൈമാറി.സ്കൂൾ പി.ടി.എ. പ്രസിഡന്റ് എൻ.ആർ റോഷിൻ, സ്കൂൾ എച്ച്.എം പ്രവീൺ കുമാർ, അധ്യാപകരായ സി.ആർ അജി, ഏ.പി തിലകൻ, പി.ടി. എ വൈസ് പ്രസിഡന്റ് കെ.സി മനീഷ്, സ്കൂൾ ലീഡർ ശ്രീഹരി അനൂപ്, മറ്റ് വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങൽ പങ്കെടുത്തു. കാരുണ്യ പ്രവർത്തനം നടത്തിയ സ്കൂൾ വിദ്യാർഥികൾക്ക് വില്ലേജ് അധികൃതർ മധുരം നൽകിയാണ് തിരികെ അയച്ചത്.

Follow us on :

More in Related News