Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 20:05 IST
Share News :
മൂന്നാര്‍: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഊര്‍ജം പകര്‍ന്ന് സീ പ്ലെയിന്റെ പരീക്ഷണ പറക്കല്‍ പൂര്‍ണവിജയം. രാവിലെ 10.30ന് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത ഇരട്ടയെഞ്ചിനും 12 ആളുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നതുമായ വിമാനം കൃത്യം 11 ന് തന്നെ മാട്ടുപ്പെട്ടി ജലാശയത്തിലെ ഓളപ്പരുപ്പുകള്‍ക്ക് മുകളില്‍ സുരക്ഷിതമായി പറന്നിറങ്ങി. പറന്നിറങ്ങിയ വിമാനം മാട്ടുപ്പെട്ടി ഹൈഡല്‍ ബോട്ടിങ് സെന്‍ട്രല്‍ സജ്ജീകരിച്ച പ്രത്യേക ജെട്ടിയില്‍ അടുപ്പിക്കുകയും വിമാനത്തില്‍ നിന്നും ഇറങ്ങിയ ചെറു ജലവിമാനങ്ങള്‍ പറത്താന്‍ പ്രഗല്‍ഭരായ കനേഡിയന്‍ പൈലറ്റുമാരെയും ഒപ്പം ഉണ്ടായിരുന്നവരെയും മന്ത്രി റോഷി അഗസ്റ്റിന്‍, ഉടുമ്പഞ്ചോല എം.എല്‍.എ എം.എം മണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സമ്മേളന വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ദേവികുളം എം.എല്‍.എ അഡ്വ. എ. രാജ അധ്യക്ഷത വഹിച്ചു. സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം പോയിന്റുകളയും ബന്ധിപ്പിച്ചുകൊണ്ടുള്ള ബൃഹത്ത് പദ്ധതി ആവിഷ്‌കരിക്കുമെന്നും ഇത് കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ പുത്തന്‍ ദിശാബോധം ആകും എന്നും ജലവിഭവകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും കീഴിലുള്ള ജലാശയങ്ങളും കായലുകളും മറ്റും ഇതിനായി പ്രയോജനപ്പെടുത്തുമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
എം.എം മണി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ദേവികുളം സബ് കലക്ടര്‍ വി.എം ജയകൃഷ്ണന്‍, ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ എസ്. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കൊച്ചിയില്‍ നിന്നും മൂന്നാറിലെത്താന്‍ വെറും 30 മിനിറ്റ് മാത്രം മതി എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഇന്നലെ രാവിലെ പറന്നുയര്‍ന്ന വിമാനത്തില്‍ ദേവികുളം എം.എല്‍.എ അഡ്വ.് എ. രാജ, കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ പി. വിഷ്ണുരാജ്, എറണാകുളം ഡി.ഡി.സി അശ്വതി ശ്രീനിവാസ്, സിയാല്‍ ഡയറക്ടര്‍ മനു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അശ്വിനി പി. കുമാര്‍, എറണാകുളം ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറന്ത എന്നിവരും മൂന്നാറില്‍ എത്തിയിരുന്നു. തിരികെ എറണാകുളത്തേക്കുള്ള യാത്രയില്‍ മന്ത്രി റോഷി അഗസ്റ്റിനും, എം.എം മണി എം.എല്‍.എയും വിമാനത്തില്‍ സഞ്ചരിച്ചു.
മൂന്നാറിന്റെ ആകാശക്കാഴ്ച്ചകള്‍ മനോഹരമെന്നും ബുദ്ധിമുട്ടുകള്‍ ഏതുമില്ലാതെ സീ പ്ലെയിന്‍ ഇറക്കാന്‍ കഴിയുന്ന ഇടമാണ് മാട്ടുപ്പെട്ടി ജലശായമെന്നും തങ്ങളുടെ നാടിനെ ഓര്‍മിപ്പിക്കും വിധമാണ് ഇടുക്കിയുടെ പ്രകൃതി ഭംഗിയെന്നും പൈലറ്റുമാരും പറഞ്ഞു.
Follow us on :
More in Related News
Please select your location.