Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2025 19:08 IST
Share News :
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തയ്യിൽത്താഴം-ക്വോറി റോഡ് (വിളക്കാട്ട് റോഡ് ) പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
അൻപതിലധികം വർഷങ്ങളായി തർക്ക വിഷയങ്ങളിൽ കുരുങ്ങി പുനരുദ്ധാരണം സാദ്ധ്യമാകാതെ കിടന്ന റോഡാണ് ഇത് 200 ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് വാഹന ഗതാഗതവും മഴക്കാലമായാൽ കാൽ നടയാത്ര പോലും ദുഷ്കരമായിരുന്നു. റോഡ് കടന്ന് പോകുന്ന സ്ഥലം ഏതാണ്ട് 95 ശതമാനവും പ്രദേശത്തെ പുരാതന തറവാടായ വിളക്കാട്ട് കുടുംബത്തിൻ്റെ കൈവശമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ ശ്രമകരമായ ഇടപെടലിൻ്റെ ഭാഗമായി വിളക്കാട്ട് കുടുംബം പൂർണ്ണമായും സൗജന്യമായി ഭൂമി പഞ്ചായത്തിന് വിട്ടു നൽകിയതോടെയാണ് 200 ൽ അധികം വരുന്ന കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമായത്. പെരുമണ്ണപഞ്ചായത്തും, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഏതാണ്ട് അറുപത് ലക്ഷം രൂപ മുടക്കി റോഡ് നവീകരണ പ്രവർത്തി പൂർത്തീകരിച്ചത്. പ്രദേശവാസികളുടെ മുഴുവൻ പങ്കാളിത്തത്തോടെ ശിങ്കാരിമേളത്തിൻ്റെ അകമ്പടിയിൽ ഉത്സവഛായയിലായിരുന്നു ഉദ്ഘാടനചടങ്ങുകൾ.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഉഷ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്യാമള പറശ്ശേരി, കെ.അജിത, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ, ദീപകാമ്പുറത്ത്, എം എ പ്രതീഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സ്മിത പറക്കോട്ട്, ഇ.നാസില ,കെ.കെ.ഷമീർ, സുധീഷ് കൊളായി, പി. ആരിഷ്, കെ.പി. സക്കീന, രമ്യ തട്ടാരിൽ, രാജൻ നെടുമ്പറമ്പിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിളക്കാട്ട് കുടുംബ കാരണവർ ദേവിയമ്മയെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പ്രശ്നപരിഹാരത്തിന് മികച്ച മികച്ച നേതൃത്വമായി പ്രവർത്തിച്ച ലീല വിളക്കാട്ടിനെ വൈസ്'പ്രസിഡണ്ടും പൊന്നാട അണിയിച്ച് ആദരിച്ചു. റോഡിന് "വിളക്കാട്ട് റോഡ് " എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാമകരണം ചെയ്തു. ചടങ്ങിൽ റോഡ് കമ്മറ്റി കൺവീനർ
എം.എൻ ഗോപാലകൃഷ്ണൻ സ്വാഗതവും, ദീപക് വിളക്കാട്ട് നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.