Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2024 17:46 IST
Share News :
വൈക്കം: കൊല്ലത്ത് നടക്കുന്ന കേരള സ്റ്റേറ്റ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് വൈക്കം സബ് ജില്ലയിൽ നിന്നുള്ള അമ്പതോളം ഹോക്കി താരങ്ങളെ ഹോക്കി ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുത്തു. വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ടി.വി പൂരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വൈക്കം വെസ്ററ്, മുഹമ്മദ് ബഷീർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ തലയോലപ്പറമ്പ്,എന്നീ സ്കൂളുകളിൽ നിന്നുള്ള ഹോക്കി താരങ്ങളാണ് സബ്ജില്ലയെ പ്രതിനിധീകരിച്ചത്. വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള 24 ഹോക്കി താരങ്ങളെയാണ് കേരള സ്റ്റേറ്റ് ഒളിമ്പിക്സിലേക്ക് തെരഞ്ഞെടുത്തത്. കോട്ടയം റവന്യൂ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഹോക്കിയിൽ സെലക്ഷൻ കിട്ടിയത് വൈക്കം ഗവൺമെൻ്റ് ഗേൾസ് എച്ച്എസ് സ്കൂളിൽ നിന്നാണ്. വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് സബ്ജില്ലാ ഹോക്കി, ഫുട്ബോൾ ക്യാമ്പ് നടന്നത്. അതിൽ പങ്കെടുത്ത കുട്ടികളാണ് കേരള സ്റ്റേറ്റ് ഒളിമ്പിക്സിലേക്ക് പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്. റോളർ സ്പോർട്സിലും ഇവിടെ പരിശീലനം നടന്നു വരുന്നുണ്ട്. സ്കൂളിലെ മൂന്നു കുട്ടികൾക്ക് റോളർ സ്പോർട്സ് സബ് ജില്ലാ ടീമിൽ സെലക്ഷൻ ലഭിച്ചു. കൊല്ലത്ത് നടക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇവിടുത്തെ താരങ്ങൾ സ്പോൺസർമാരെ തേടുകയാണ്. കഴിഞ്ഞദിവസം നടന്ന കോട്ടയം റവന്യു ജില്ലാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും ഇതേ സ്കൂളിലെ 4 കുട്ടികൾക്ക് ജൂനിയർ പെൺകുട്ടികൾക്കുള്ള ഗോൾഡ് മെഡൽ ലഭിച്ചിരുന്നു. കൊല്ലത്ത് നടക്കുന്ന കേരള സ്റ്റേറ്റ് സ്കൂൾ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുട്ടികൾ സ്പോൺസർമാരെ തേടുന്നത്.
Follow us on :
Tags:
More in Related News
Please select your location.