Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 11:08 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയുടെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിന്റെ പരിണിതഫലമായി പരപ്പനങ്ങാടി പുത്തരിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. ഹോസ്പിറ്റലിൽ മുന്നിലുള്ള ഡ്രൈനേജ് വൃത്തിയാക്കാത്തതിന്റെയും ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിന്റെയും ഭാഗമായിട്ട് വെള്ളം കെട്ടി നിൽക്കുകയാണ്. യഥാസമയത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിൽ ഹോസ്പിറ്റലിൽ മുന്നിലെ വെള്ളക്കെട്ട് യാത്രക്കാർക്കും ഹോസ്പിറ്റലിൽ വരുന്ന രോഗികൾക്കും ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി നഗരസഭയിലേക്ക് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതൊന്നും വകവെക്കാതെ ശുചീകരണ പ്രവർത്തനങ്ങളിൽ നിന്ന് നഗരസഭ പിൻമാറിയതിൽ തുടർന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ താൽക്കാലിക ആശ്വാസം എന്ന നിലക്ക് ഡിവൈഎഫ്ഐ നെടുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.
നെടുവ മേഖല സെക്രട്ടറി ജീബിൻ പാലശ്ശേരി, ട്രഷറർ സുഹൈബ് ഉള്ളണം, പ്രസിഡൻ്റ് മിഥുൻ, തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡൻ്റ് വിശാഖ്, സി പി ഐ എം പുത്തരിക്കൽ ബ്രാഞ്ച് സെക്രട്ടറി ഫൈസൽ കൊച്ചു, പന്ത്രണ്ടാം വാർഡ് മെമ്പർ ഗിരീഷ് ചാലേരി, പതിനഞ്ചാം വാർഡ് മെമ്പർ ഷമീർ മമ്മിക്കകത്ത് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. സ്ഥലത്ത് റവന്യൂ വില്ലേജ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. തുടർന്ന് നഗരസഭ വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് ഡിവൈഎഫ്ഐ നടുവ മേഖലാ കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു
Follow us on :
Tags:
More in Related News
Please select your location.