17 Oct 2024 13:41 IST
Share News :
പൊക്കാളി കൊയ്ത്തുത്സവം
പറവൂർ: കടമക്കുടി കോരമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ പൊക്കാളി കൊയ്ത്തുത്സവം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചരിയംതുരുത്തിലെ കർഷകനായ എ ടി ജോസഫിൻ്റെ എട്ട് ഏക്കർ പാടശേഖരത്തിൽ പാരമ്പര്യ പൊക്കാളി വിത്ത് ഉപയോഗിച്ചാണ് കൃഷി നടത്തിയത്. കർഷക തൊഴിലാളികൾ, ചിന്മയ വടുതല സ്കൂൾ ഇക്കോ ക്ലബ് വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും എംഎൽഎ പൊക്കാളി കറ്റ ഏറ്റുവാങ്ങി. കടമക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസൻ്റ്, വൈസ് പ്രസിഡൻ്റ് വിപിൻ രാജ്, ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നികോൾസൺ, പി ആർ ഡൈനീഷ്യസ്, ടി കെ വിജയൻ, കെ ടി ജോണി, ജെ രശ്മി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.