Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2024 10:29 IST
Share News :
കൊല്ലം: സിനിമ പൂര്‍ണമായും സാങ്കേതികതയുടെ ഭാഷ സംസാരിക്കുന്ന കലയാണെന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ ശിവ പറഞ്ഞു. ദൃശ്യങ്ങളുടെയും ഷോട്ടുകളുടെയും അര്‍ത്ഥപൂര്‍ണമായ സംയോജനവും ദൃശ്യങ്ങളിലുപയോഗിക്കുന്ന ചിഹ്നങ്ങളും പ്രതീകങ്ങളുമാണ് സിനിമയുടെ ഭാഷ രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദനക്യാമ്പിന്റെ മൂന്നാം ദിവസം 'ദൃശ്യഭാഷയ്ക്ക് ഒരു ആമുഖം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീരം, ശബ്ദം, മനസ്സ്, താളബോധം എന്നിവയുണ്ടെങ്കില്‍ അഭിനയതാല്‍പ്പര്യമുള്ള ഒരു വ്യക്തിക്ക് നടനാവാന്‍ കഴിയുമെന്നും നമ്മളില്‍ എത്രത്തോളം ഒരു നടന്‍ ഉണ്ടെന്നു കണ്ടത്തെുകയാണ് അതിന്റെ ആദ്യപടിയെന്നും അഭിനയപരിശീലനക്കളരി നടത്തിയ നടന്‍ രാജേഷ് ശര്‍മ്മ പറഞ്ഞു. നാണം, ഭയം, അപകര്‍ഷതാബോധം എന്നിവ നമ്മിലുണ്ടെങ്കില്‍ അത് നമ്മിലെ പ്രതിഭയുടെ പ്രകാശനത്തെ തടയും. മനുഷ്യന്റെ മനോഹരമായ ഭ്രാന്തുകളിലൊന്നാണ് കലയെന്നും അതിനെ സ്വബോധത്തോടെ അടുക്കിപ്പെറുക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പുസ്തകം വായിക്കുന്നതുപോലെ നമുക്ക് സിനിമയെ വായിച്ചെടുക്കാനാവുമെന്നും വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കി ആശയം ഗ്രഹിക്കുന്നതുപോലെയാണ് ദൃശ്യങ്ങള്‍ വായിച്ച് സിനിമയുടെ അന്തരാര്‍ത്ഥങ്ങള്‍ തിരിച്ചറിയുന്നതെന്നും ചലച്ചിത്രനിരൂപകനും ഗാനരചയിതാവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടറുമായ ഡോ.ജിനേഷ് കുമാര്‍ എരമം പറഞ്ഞു. രണ്ടാം ദിവസം 'ചലച്ചിത്രാസ്വാദനത്തിന് ഒരു മുഖവുര' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തിരക്കഥയില്‍നിന്ന് എങ്ങനെ ഒരു സിനിമ രൂപപ്പെടുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്റ് വിശദീകരിച്ചു. തുടര്‍ന്ന് ജര്‍മ്മന്‍ ചിത്രമായ 'ടീച്ചേഴ്‌സ് ലോഞ്ച്' പ്രദര്‍ശിപ്പിച്ചു. ചലച്ചിത്രപ്രദര്‍ശനത്തിനുശേഷം കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂര്‍ കുട്ടികളുടെ സംഗീതപരിപാടി നയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 67 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. 19 ന് ഛായാഗ്രാഹകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ മനേഷ് മാധവന്‍, നടന്‍ ജോബി എ.എസ് എന്നിവര്‍ ക്‌ളാസെടുക്കും. നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ സര്‍ട്ടിഫിക്കറ്റുകളും കാഷ് അവാര്‍ഡുകളും വിതരണം ചെയ്യും.
Follow us on :
More in Related News
Please select your location.