Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരം വീണ് തകർന്ന കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറി കെട്ടിടം നവീകരിക്കുവാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. എൻ വാസവൻ

16 Jul 2024 19:39 IST

CN Remya

Share News :

കോട്ടയം: മരം വീണ് തകർന്ന കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറി കെട്ടിടം നവീകരിക്കുവാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. എൻ വാസവൻ. ഭാഗികമായി തകർന്ന മോർച്ചറി കെട്ടിടം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ജില്ലാ ജനറൽ ആശുപത്രി അങ്കണത്തിൽനിന്ന കൂറ്റൻ മരം കടപുഴകി വീണാണ് മോർച്ചറി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചത്. ഇതേതുടർന്ന് മോർച്ചറിയുടെ പ്രവർത്തനവും, പോസ്റ്റ് മാർട്ടം നടപടികളും താൽക്കാലികമായി നിർത്തി വച്ചു.

സ്റ്റോർ റൂം, ജീവനക്കാരുടെ ഡ്രസ്സിംങ് മുറി എന്നിവയാണ് മരം വീണ് തകർന്നത്. ഓടുകളും, ഷീറ്റും തകർന്ന് കെട്ടിടത്തിന് ബലക്ഷയവും ഉണ്ടായി. ഇത് ഉടൻ തന്നെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

Follow us on :

More in Related News