Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കക്കാട് പാറക്കൽ ആമിനയുടെ കോന്തല ക്കിസ്സകൾ കഥാ പുസ്തകം പ്രൗഢമായ ചടങ്ങിൽ പ്രകാശനം ചെയ്തു.

15 Aug 2024 21:31 IST

UNNICHEKKU .M

Share News :


-എം. ഉണ്ണിച്ചേക്കു .

മുക്കം:ഗ്രാമീണ ജീവിതത്തിന്റെ നന്മകളും സ്നേഹവും, അതിജീവനങ്ങളുടെ പോരാട്ടങ്ങളുംഇതിവൃത്തമാക്കിയ നേർകാഴ്ച്ചകളായി കഥ പറയുന്ന കക്കാട് പാറക്കൽ ആമിനയുടെ 'കോന്തലക്കിസ്സകൾ കഥാ' പുസ്തകം   പ്രശസ്ത നോവലിസ്റ്റ് ബി എം സുഹറ സാംസ്കാരിക പ്രവർത്തകനും , ദുബായിലെ വ്യവസായ പ്രമുഖനുമായ സുധീർ കെ. നായർക്ക് നൽകി പ്രൗഢമായ ചടങ്ങിൽ പ്രകാശനം ചെയ്തു. കോഴിക്കോട് കക്കാട് സംഘടിപ്പിച്ച വർണ്ണാഭമായ വേദിയിൽ നൂറ് കണക്കിന് ജനങ്ങളാണ് പുസ്തക പ്രകാശന ചടങ്ങിന് സാക്ഷ്യമായത് .ശാന്ത സുന്ദരമായ മലയോര ഗ്രാമത്തിൻ്റെ ജീവിതമാണ് ആമീന പാറക്കൽ തൻ്റെ കഥാ പുസ്തകമായ കോന്തല ക്കിസ്സകളിൽ ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് ബി.എം സുഹ്റ അഭിപ്രായപ്പെട്ടു. ഇത് നാടിൻ്റെ ചരിത്രമായി മാറിയിരിക്കയാണ്. എഴുത്തുകാരാനാവാൻ വലിയ വിദ്യാഭ്യാസമൊന്നും ആവശ്യമില്ല. പ്രൊഫസറോ , ഡോക്ട്രേറ്റോ യോഗ്യതകൾ നേടണമില്ല. സർഗ്ഗാത്മ കതയുടെ കൈ ഉണ്ടെങ്കിൽ പറയാനും എഴുതാനും കഴിയും. ആമീന രോഗാ വസ്ഥയിലും, ഉറക്കമൊ ഴിച്ചുമാണ് ജീവിതകഥകൾ എഴുതിയത്. നാട്ടുകാരുടെ ഖിസ്സകളാണ് ആമീന പാറക്കൽ എഴുതിയത്. ഇതിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ വീട്ടുകാരുടെ ഖിസ്സകൾ എഴുതിയാൽ ചിലപ്പോൾ മിത്രങ്ങൾ ശത്രുകളാവും ബന്ധുക്കൾ അന്യരാവും. ഉറ്റവർ കണ്ടാൽ മുഖം തിരിക്കും. ഇത് എൻ്റെ അനുഭവത്തിൻ്റെ വെളിച്ചമാണ്. ഇതെല്ലാം നേരി ടാൻ സാധിച്ചത് എഴുത്തിൻ്റെ കരുത്തിലാണ് . 40 വർഷക്കാലമായി സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നു. എന്നാൽ ' അനീതി ക്കെതിരെ എഴുതിയതിയതിൽ പല എതിർപ്പുകളും നേരിട്ടിട്ടുണ്ട് . അതെല്ലാം നേ രിടാൻ എഴുത്താണ് എനിക്ക് കരുത്ത് നൽകിയത്. ആമിന പാറക്കലിന് കഥയുടെ ഒരു തിരിയുണ്ട്. അത് ഊതി ഊതി കത്തിക്കട്ടെ. സാവകാശം കൊടുത്ത് കഴിവിനെ വളർത്തിയെടുക്കട്ടെ' മനോഹരമായ ഈ ഗ്രാമത്തിൽ നിൽക്കുമ്പോൾ വയനാട്, വിലങ്ങാട് ദുരന്തങ്ങൾ ഓർത്ത് എൻ്റെ മനസ്സ് വിതമ്പുയാണ്. ക്യാമ്പുകളിൽ കണ്ണീരുമായി കഴിയുകയാണ്. അവർക്ക് വേണ്ടി ഈ അവസരത്തിൽ പ്രാർത്ഥിക്കുകയാണ്. സർക്കാറിൽ നിന്ന് മാത്രം സഹായം മതിയാവില്ല. നാം ഒരോരുത്തർക്കും കഴിയുന്നത്ര സഹായങ്ങൾ ചെയ്തു കൊടുക്കണം 'ബി.എം സുഹറ പറഞ്ഞു. 


 പ്രമുഖ, മോട്ടി വേററർ പി എം എ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. വാക്കുകൾ കൊണ്ട്ശക്തിപ്പെടുത്തി കഥയിലൂടെ ഇന്ദ്ര ജാല അനുഭവങ്ങളാണ് ആമിന പാറക്കൽ സൃഷ്ടിച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു.  കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ കഥാകൃത്തിനെയും കഥാപാത്രങ്ങളെയും ആദരിച്ചു. ആമിന പാറക്കൽ, ഇത്തീരുമ്മ കാരശ്ശേരി, ചെറിയക്കൻ കരിമ്പാലൻ കുന്നത്ത്, എം.ടി മുഹമ്മദാജി , പി.എം മുഹമ്മദ് മൗലവി എന്നിവർ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി.

വാർഡ് മെമ്പർ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. ഹാറൂൻ കക്കാട് പുസ്തകം പരിചയെപ്പെടുത്തി.സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഡയറി കുറിപ്പുകളിൽ എഴുതിയിട്ട കക്കാട് , കാര ശ്ശേരി ഗ്രാമത്തിെലെ സാധാരണക്കാരായ മരുഷ്യരുടെ ജീവിതമാണ് കഥയായി എഴുതിയത്. പുസ്തക മായി ഇറങ്ങുെമെ ന്ന് വിചാരിച്ചിരുന്നില്ല. കക്കാട് നാട് സ്നേഹത്തിൻ്റെ നാടാണ്. അങ്ങിനെ എഴുതി തുടങ്ങിയത്.. ആമീന പറാറക്കൽ എൻ ലൈറ്റ് നൂസി ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 ടി പി സി മുഹമ്മദ് ഹാജി, സി ടി അബ്ദുറഹീം, ഹാറൂൻ കക്കാട്, ജാനിസ് ജോസഫ്, അഡ്വ. ബുഷ്റ വളപ്പിൽ, ഹുസൈൻ കക്കാട്, എം പി അസൈൻ മാസ്റ്റർ, പിടി കുഞ്ഞാലി മാസ്റ്റർ, സലാം കൊടിയത്തൂർ, ടി അഹമ്മദ് മാസ്റ്റർ, ജി അബൂബക്കർ, ജി അബ്ദുൽ അക്ബർ, എം അഹമ്മദ് കുട്ടി മാസ്റ്റർ, പി ബഷീർ മദനി, ഹാസിർ എം ടി, ടി പി അബൂബക്കർ, റിയാസ് തോട്ടത്തിൽ, പി സാദിഖ് അലി എന്നിവർ സംസാരിച്ചു. ആമിന പാറക്കൽ മറുപടി പ്രസംഗം നടത്തി ജനറൽ കൺവീനർ ടി പി അബൂബക്കർ സ്വാഗതവും റിയാസ് തോ ട്ടത്തിൽ നന്ദിയും പറഞ്ഞു.


  

Follow us on :

More in Related News