Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ സൗജന്യ മാമോഗ്രാം ടെസ്റ്റും കാൻസർ ബോധവത്ക്കരണവും ഓക്ടോബർ 27 ന് .

18 Oct 2024 22:20 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : സൗജന്യ മാമോഗ്രാം ടെസ്റ്റും കാൻസർ ബോധവത്ക്കരണവുമായി അന്തരാഷ്ട്ര പ്രശസ്ത കാൻസർ ചികിത്സകൻ കേരളശ്രി ഡോ. വി.പി. ഗംഗാധരൻ.

കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും കാൻസർ രോഗികളുടെ കൂട്ടായ്മയായ സൗഹൃദ ഗംഗയും ഹരിപ്പാട് തൃക്കുന്നപ്പുഴ ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലീനിക്കുമായി സഹകരിച്ചാണ് കാൻസർ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 27 ന് തലയോലപ്പറമ്പ് കോരിക്കൽ ജവഹർ സെൻ്റർ ഹാളിൽ വെച്ച് നടത്തുന്ന ചടങ്ങിൽ കാൻസർ രോഗത്തെ അതിജീവിക്കാനുള്ള മനക്കരുത്തുമായി പങ്കെടുക്കുന്നവരോട്  സംസാരിക്കാൻ സാംസ്കാരിക പ്രവർത്തകരായ ചലച്ചിത്ര സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, ഡോ. പ്രമോദ് പയ്യന്നൂർ, ഡോ. സിദ്ധാർത്ഥ ശിവ , അനീസ് ബഷീർ, സി.കെ. ആശ എം.എൽ.എ , അജയ് തറയിൽ, അഡ്വ. ടോമി കല്ലാനി, അഡ്വ. ജി. ഗോപകുമാർ, മോഹൻ. ഡി. ബാബു, മനോജ് ഡി. വൈക്കം, പി.ജി. തങ്കമ്മ, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ എന്നിവർ പങ്കെടുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നാൽപ്പതു വയസ്സിന് മുകളിലുള്ള 50 സ്ത്രീകൾക്കാണ് സൗജന്യ മാമോഗ്രാം ടെസ്റ്റിന് സൗകര്യം ചെയ്തിരിക്കുന്നതൊന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക. ഫോൺ : 90376 90054, 9446256964

Follow us on :

More in Related News