Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 10:31 IST
Share News :
കൊല്ലം: പബ്ലിക് സർവീസ് കമ്മിഷന്റെ കൊല്ലം മേഖലാ ഓഫിസ്, ജില്ലാ ഓഫിസ് തുടങ്ങിയവ ഇനി സ്വന്തം കെട്ടിടത്തിലേക്ക്. 12.34 കോടി രൂപയുടെ കെട്ടിടമാണ് നിർമ്മിക്കുന്നത്.
ഡിസിസി ഓഫിസിനു സമീപം പിഎസ്‌സിക്കു സർക്കാർ നേരത്തെ അനുവദിച്ച ഭൂമിയിലാണു 3822 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 6 നില കെട്ടിടം നിർമിക്കുന്നത്.
പിഎസ്‌സിയുടെ മേഖലാ ഓഫിസ്, ജില്ലാ ഓഫിസ്, ഓൺലൈൻ പരീക്ഷാകേന്ദ്രം തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഇനി ഒറ്റ കുടകീഴിലാകും. 12,34,50,458 രൂപയുടെ എസ്റ്റിമേറ്റ് ആണു പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ തയാറാക്കി സമർപ്പിച്ചത്.ഓരോ നിലയും 637 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണു നിർമാണം.നിലവിൽ പിഎസ്‌സിയുടെ മേഖലാ– ജില്ലാ ഓഫിസുകൾ കൊല്ലം നഗരത്തിൽ ആണ്ടാമുക്കത്തെ കോർപറേഷൻ വാടകക്കെട്ടിടത്തിലാണ്. സ്ഥലസൗകര്യമില്ലാതെ ജീവനക്കാർ ഇവിടെ ബുദ്ധിമുട്ടുകയാണ്.
കൊല്ലം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ PSC ജില്ലാ ഓഫീസുകളുടെ നിയന്ത്രണം കൊല്ലം PSC റീജിയണൽ ഓഫീസിന്റെ കീഴിൽ ആവും.
ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിങ്, ഡ്രൈവർ– സെക്യൂരിറ്റി റൂമുകൾ, ഇലക്ട്രിക്കൽ റൂം എന്നിവയാണ്. ഒന്നാം നിലയിൽ ഫ്രണ്ട് ഓഫിസ്, യൂട്ടിലിറ്റി റൂം, സ്റ്റാഫ് ഡൈനിങ് ഹാൾ, ക്ലോക്ക് റൂം, ശുചിമുറികൾ, വെയിറ്റിങ് റൂം എന്നിവയാകും. രണ്ടാം നിലയിൽ ജില്ലാ ഓഫിസിനു പുറമേ ഇന്റർവ്യൂ ഹാൾ, റിക്കോർഡ്സ് റൂം, സ്ട്രോങ് റൂം എന്നിവയും പ്രവർത്തിക്കും. മൂന്നാം നിലയിലാണ് മേഖലാ ഓഫിസ്. ഇന്റർവ്യൂ ഹാൾ, റിക്കോർഡ്സ് റൂം, പിഎസ്‌സി അംഗങ്ങളുടെ വിശ്രമമുറി എന്നിവയും ഉണ്ടാകും. നാലാം നിലയിൽ പരീക്ഷാഹാൾ. പുറമെ വെയ്‌റ്റിങ്– സെർവർ റൂമുകളും ഉണ്ടാകും. അഞ്ചാം നിലയിലും പരീക്ഷാ ഹാളും വെയ്റ്റിങ് റൂമും ഉണ്ടാകും. ആറ് നിലകളിലായിട്ടാണ് ആധുനിക സൗകര്യങ്ങൾ ഒരുക്കി ബ്രഹത് കെട്ടിടം പടുത്തുയർത്തുന്നത്. ടെൻറർ നടപടികൾ പൂർത്തിയായി. വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പി. എസ്.സി ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു്.
Follow us on :
More in Related News
Please select your location.