Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്കരപ്പാടം സ്കൂളിൽ നാടൻ ഭക്ഷ്യമേളയും പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും നടത്തി.

14 Nov 2024 17:40 IST

santhosh sharma.v

Share News :

വൈക്കം: അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളിൽ നാടൻ ഭക്ഷണമേളയും പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ശ്രദ്ധേയമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് കെ. കെ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും നാടൻ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് രുചികരമായ ആഹാരസാധനങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു. 600 പരം വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നത്. കളർ പുട്ട്,ബീറ്റ്റൂട്ട് ,ക്യാരറ്റ് ഇടിയപ്പം, പലതരം പച്ചക്കറികളുടെ നീര് കൊണ്ടുണ്ടാക്കിയ വിവിധതരം പലഹാരങ്ങൾ, പപ്പായ അച്ചാർ, ജാതിക്കാ അച്ചാർ ,പാവയ്ക്കാ അച്ചാർ, മത്തങ്ങ അച്ചാർ തുടങ്ങിയ വിവിധ തരം അച്ചാറുകൾ എന്നിവ ഭക്ഷ്യമേളയ്ക്ക് വൈവിധ്യം മേകി. വിദേശ മലയാളി അബ്ദുൾഹാരീസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻ്റ് കിഷോർ കുമാർ പി.വി, സ്കൂൾ ഹെഡ്മാസ്റ്റർ നടേശൻ ഇ. ആർ , അഞ്ജു കെ.. എ , അനുഷ .വി, അമ്പിളി, സ്മിതാ മേനോൻ, പ്രസീന ശങ്കർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Follow us on :

More in Related News