Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴില്‍രഹിതരായ വനിതകള്‍ക്കായി വായ്പാപദ്ധതികള്‍

06 Sep 2024 17:41 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: തൊഴില്‍രഹിതരായ വനിതകള്‍ക്ക് അതിവേഗത്തില്‍ വ്യക്തിഗത /ഗ്രൂപ്പ്/ വിദ്യാഭ്യാസവായ്പ നല്‍കുന്ന പദ്ധതികളിലേക്ക് സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ.  

പലിശനിരക്ക് പരമാവധി ഒമ്പത് ശതമാനം. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗതവായ്പ ലഭിക്കുക.

മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി. എസ്സുകള്‍ക്ക് 4 - 5 ശതമാനം പലിശനിരക്കില്‍ മൂന്നു കോടി രൂപ വരെയും സി.ഡി.എസ്സിനു കീഴിലുള്ള സ്വയം സഹായസംഘങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും.  

നിശ്ചിത വരുമാനപരിധിയിലുള്ള 16-32 പ്രായപരിധിയിലുള്ള വനിതകള്‍ക്ക് 3-8 ശതമാനം പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവായ്പ അനുവദിക്കുന്നത്.  

www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ജില്ലാ ഓഫീസില്‍ നൽകാം. വിശദവിവരത്തിനു  കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481-2930323.



Follow us on :

More in Related News